NADAMMELPOYIL NEWS
SEPTEMBER 19/2022

കൊടുവള്ളി : കൊടുവള്ളി മുസ്ലിം ഓർഫനേജ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ സ്നേഹസ്പർശം പദ്ധതിയിലൂടെ നിർമിച്ച് നൽകുന്ന ഭവന നിർമ്മാണ പദ്ധതിയുടെ ഭൂമി രേഖാ കൈമാറ്റവും അസോസിയേഷന്റെ ജനറൽ ബോഡിയും കൊടുവള്ളി മുസ്ലിം ഓർഫനേജിൽ വെച്ച് നടന്നു. പൂർവ്വ വിദ്യാർത്ഥികൾ നിർമിച്ച് നൽകുന്ന ഭവന പദ്ധതിയുടെ ഭൂമി രേഖാ കൈമാറ്റം കൊടുവള്ളി മുസ്ലിം യത്തീംഖാന കമ്മിറ്റി പ്രസിഡന്റ് അഡ്വ:പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് ടി.എം അബ്ദുലത്തീഫ് മാസ്റ്റർ(നമ്മല്‍പൊയില്‍)അധ്യക്ഷത വഹിച്ചു. കോതൂർ മുഹമ്മദ് മാസ്റ്റർ, ടി.കെ അഹമ്മദ്കുട്ടി ഹാജി, ടി.കെ മുഹമ്മദ് മാസ്റ്റർ തുടങ്ങിയ യത്തീം ഖാന എക്സിക്യൂട്ടീവ് മെമ്പർമാർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. തുടർന്ന് നടന്ന അസോസിയേഷൻ ജനറൽ ബോഡി മീറ്റിംഗ് കേരള സ്റ്റേറ്റ് മുസ്ലിം ഓർഫനേജ് ഓൾഡ് സ്‌റ്റുഡൻസ് അസോസിയേഷൻ പ്രവർത്തകസമിതി അംഗം എം.കെ അബൂബക്കർ സിദ്ദീഖ് നിയന്ത്രിച്ചു. 2022 – 2025 കാലയളവിലെ പുതിയ കമ്മിറ്റിക്ക് രൂപം നൽകി.ടി.എം അബ്ദുലത്തീഫ് മാസ്റ്റർ (പ്രസിഡന്റ്), വി.കെ സൈദ് മാസ്റ്റർ (ജനറൽ സെക്രട്ടറി), സി.കെ അഷ്റഫ് (ട്രഷറർ) ഉൾപെടെയുള്ള 23 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരെഞ്ഞെടുത്തു. വി.കെ സൈദ് മാസ്റ്റർ സ്വാഗതവും കെ.കെ ജാഫർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *