NADAMMELPOYIL NEWS
SEPTEMBER 13/2022

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് ലഭിക്കാത്തവർക്ക് ടോക്കൺ നൽകിയാൽ കിറ്റ് ലഭിക്കും.

കിറ്റ് വിതരണത്തിന്റെ അവസാന നാളിൽ റേഷൻ കടകളിൽ എത്തിയവരിൽ ചിലർക്ക് കിറ്റ് ലഭിച്ചിരുന്നില്ല. അവർക്ക് ടോക്കൺ നൽകിയിരുന്നു. ഇവർക്കാണ് കിറ്റ് ലഭ്യമാക്കുക.

കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ചില കടകളിലാണ് കിറ്റ് തീർന്ന് പോയതായി പരാതി സിവിൽ സപ്ലൈസ് വകുപ്പിന് ലഭിച്ചത്.

അതേസമയം, കിറ്റ് വാങ്ങാതെ മടങ്ങിയവരുടെ സംഖ്യ ചില റേഷൻ കടക്കാർ പെരുപ്പിച്ച് കാണിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്.

അതിനാൽ വിതരണം ചെയ്ത ടോക്കണുകൾ താലൂക്ക് സപ്ലൈ ഓഫീസർമാരും റേഷനിംഗ് ഓഫീസർമാരും പരിശോധിച്ച ശേഷമാകും കിറ്റുകൾ ലഭ്യമാക്കുക.

ആഗസ്റ്റ് 23 മുതൽ സെപ്തംബർ ഏഴുവരെയായിരുന്നു കിറ്റ് വിതരണം. അവസാന മൂന്നു ദിവസങ്ങളിൽ ഏതു കടകളിൽ നിന്നും കിറ്റ് വാങ്ങാനുള്ള സൗകര്യം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *