NADAMMELPOYIL NEWS
AUGUST 25/2022
കോഴിക്കോട് : സംസ്ഥാനത്തെ മാദ്ധ്യമങ്ങള്‍ തന്നെ സ്വവര്‍ഗാനുരാഗിയായി ചിത്രീകരിച്ചിരിക്കുകയാണെന്ന് മുന്‍ മന്ത്രി എം.കെ മുനീര്‍ പറഞ്ഞു. ഇത് തന്റെ സ്വത്വത്തെ പോലും ബാധിക്കുന്നുണ്ടെന്ന് മുന്‍ മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘സ്വവര്‍ഗരതി ആസ്വദിക്കുന്ന ഒരാളായി തന്നെ മാദ്ധ്യമങ്ങള്‍ ചിത്രീകരിച്ചു. ട്രോളുകളില്‍ തന്നെ ഹോമോ സെക്ഷ്വല്‍ ആയി ചിത്രീകരിക്കുന്നുണ്ട്. മാദ്ധ്യമങ്ങള്‍ ഉയര്‍ത്തുന്ന ആശയം മറ്റുള്ളവരുടെ തലയില്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. പറഞ്ഞതിന് വിപരീതമാണ് വാര്‍ത്തയായി വരുന്നത്.’, എം.കെ മുനീര്‍ പറഞ്ഞു.
‘താന്‍ മന്ത്രി ആയിരിക്കെയാണ് പോക്സോ നിയമം നടപ്പാക്കാന്‍ മുന്‍കൈ എടുത്തത്. ചൈല്‍ഡ് റൈറ്റ്സ് കമ്മീഷന്‍ ആദ്യമായി നടപ്പാക്കിയതും അന്നാണ്. സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പ് കൈകാര്യം ചെയ്ത ആളാണ് താന്‍. കേരളത്തില്‍ പോക്സോ കേസുകളുടെ എണ്ണം കൂടി വരുന്നു. പക്ഷേ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നില്ല. ഇക്കാര്യമാണ് കോഴിക്കോട്ടെ പ്രസംഗത്തില്‍ പറഞ്ഞത്. എന്നാല്‍, ഇതിനെ മാദ്ധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു’, മുനീര്‍ ചൂണ്ടിക്കാട്ടി.