മുക്കം∙  നാല് പതിറ്റാണ്ടിന്റെ കലാലയ ഓര്‍മകള്‍ പങ്കുവെച്ച് അവര്‍ വീണ്ടും. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം മുക്കം എം.എ.എം.ഒ. കോളേജ് വീണ്ടുമൊരു പൂര്‍വവിദ്യാര്‍ഥി സംഗമത്തിന് വേദിയായി. 1982-ല്‍ കോളേജ് തുടങ്ങിയതുമുതലുള്ള ബാച്ചുകളില്‍ നിന്നായി മൂവായിരത്തോളം പേര്‍ ‘മിലാപ്പ്’ 22′ സംഗമത്തില്‍ പങ്കാളികളായി. പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള കണ്ടുമുട്ടല്‍ പലര്‍ക്കും ഏറെ വൈകാരികമായ നിമിഷങ്ങളാണ് സമ്മാനിച്ചത്.

നടിയും മോഡലുമായ അഞ്ജലി അമീര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ. ടി.പി. അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബല്‍ അലുംനി കമ്മിറ്റി പ്രസിഡന്റ് അഡ്വ. മുജീബുറഹ്‌മാന്‍ അധ്യക്ഷനായി. പുതുക്കിയ ലോഗോയുടെ പ്രകാശനം അഞ്ജലി അമീര്‍ നിര്‍വഹിച്ചു. അലുംനി സെക്രട്ടറി റീന ഗണേഷ്,സംഘാടകസമിതി ചീഫ് കോര്‍ഡിനേറ്റര്‍ അഷ്റഫ് വയലില്‍ എന്നിവര്‍ സംസാരിച്ചു.

അലുംനി കുടുംബാംഗം ഹംദാന്‍ ഡാനിഷ് ഹുസ്സൈന് ആദരാജ്ഞലി അര്‍പ്പിച്ചുകൊണ്ടാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് മണ്‍മറഞ്ഞുപോയ സഹപാഠികള്‍ക്കും അധ്യാപക-അനധ്യാപക ജീവനക്കാര്‍ക്കും ആദരാജ്ഞലി അര്‍പ്പിച്ചു.

വിരമിച്ച അധ്യാപകരെയും ഓഫീസ് ജീവനക്കാരെയും ആദരിച്ചു. ‘ബിഹൈന്‍ഡ് ദ ബ്ലാക്ക് ബോര്‍ഡ്’ ചിത്രകാരന്മാര്‍ സംഗമത്തിന് മുന്നോടിയായി ഒരുക്കിയ കൂറ്റന്‍ ചിത്രം കോളേജിന് കൈമാറി. വെബ്സൈറ്റ് പ്രകാശനം മാനേജ്മെന്റ് കമ്മിറ്റി പ്രതിനിധി അബ്ദുള്ളക്കോയ ഹാജി നിര്‍വഹിച്ചു.

മൊബൈല്‍ ആപ്പിന്റെ പ്രകാശനം കോളേജിലെ ആദ്യവിദ്യാര്‍ഥി അബ്ദുല്‍ ഹക്കീം കമ്പളത്ത് നിര്‍വഹിച്ചു. അലുംനി കോളേജിന് നല്‍കുന്ന ഫണ്ട് സംഘാടകസമിതി ചീഫ് കോര്‍ഡിനേറ്റര്‍ അഷ്റഫ് വയലില്‍ പ്രിന്‍സിപ്പാളിന് കൈമാറി. വൈകിട്ട് കോഴിക്കോട് വണ്‍സ്മോര്‍ കലാഭവന്റെ നേതൃത്വത്തില്‍ സംഗീത പരിപാടി അരങ്ങേറി. സാംസ്‌കാരിക പരിപാടിയില്‍ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനവിതരണം നടന്നു.

നാല് പതിറ്റാണ്ടിന്റെ ഓര്‍മകളുമായി മാമോക്ക്

മുക്കം∙  നാല് പതിറ്റാണ്ടിന്റെ കലാലയ ഓര്‍മകള്‍ പങ്കുവെച്ച് അവര്‍ വീണ്ടും. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം മുക്കം എം.എ.എം.ഒ. കോളേജ് വീണ്ടുമൊരു പൂര്‍വവിദ്യാര്‍ഥി സംഗമത്തിന് വേദിയായി. 1982-ല്‍ കോളേജ് തുടങ്ങിയതുമുതലുള്ള ബാച്ചുകളില്‍ നിന്നായി മൂവായിരത്തോളം പേര്‍ ‘മിലാപ്പ്’ 22′ സംഗമത്തില്‍ പങ്കാളികളായി. പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള കണ്ടുമുട്ടല്‍ പലര്‍ക്കും ഏറെ വൈകാരികമായ നിമിഷങ്ങളാണ് സമ്മാനിച്ചത്.

നടിയും മോഡലുമായ അഞ്ജലി അമീര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ. ടി.പി. അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബല്‍ അലുംനി കമ്മിറ്റി പ്രസിഡന്റ് അഡ്വ. മുജീബുറഹ്‌മാന്‍ അധ്യക്ഷനായി. പുതുക്കിയ ലോഗോയുടെ പ്രകാശനം അഞ്ജലി അമീര്‍ നിര്‍വഹിച്ചു. അലുംനി സെക്രട്ടറി റീന ഗണേഷ്,

സംഘാടകസമിതി ചീഫ് കോര്‍ഡിനേറ്റര്‍ അഷ്റഫ് വയലില്‍ എന്നിവര്‍ സംസാരിച്ചു. അലുംനി കുടുംബാംഗം ഹംദാന്‍ ഡാനിഷ് ഹുസ്സൈന് ആദരാജ്ഞലി അര്‍പ്പിച്ചുകൊണ്ടാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് മണ്‍മറഞ്ഞുപോയ സഹപാഠികള്‍ക്കും അധ്യാപക-അനധ്യാപക ജീവനക്കാര്‍ക്കും ആദരാജ്ഞലി അര്‍പ്പിച്ചു.

വിരമിച്ച അധ്യാപകരെയും ഓഫീസ് ജീവനക്കാരെയും ആദരിച്ചു. ‘ബിഹൈന്‍ഡ് ദ ബ്ലാക്ക് ബോര്‍ഡ്’ ചിത്രകാരന്മാര്‍ സംഗമത്തിന് മുന്നോടിയായി ഒരുക്കിയ കൂറ്റന്‍ ചിത്രം കോളേജിന് കൈമാറി. വെബ്സൈറ്റ് പ്രകാശനം മാനേജ്മെന്റ് കമ്മിറ്റി പ്രതിനിധി അബ്ദുള്ളക്കോയ ഹാജി നിര്‍വഹിച്ചു. മൊബൈല്‍

ആപ്പിന്റെ പ്രകാശനം കോളേജിലെ ആദ്യവിദ്യാര്‍ഥി അബ്ദുല്‍ ഹക്കീം കമ്പളത്ത് നിര്‍വഹിച്ചു. അലുംനി കോളേജിന് നല്‍കുന്ന ഫണ്ട് സംഘാടകസമിതി ചീഫ് കോര്‍ഡിനേറ്റര്‍ അഷ്റഫ് വയലില്‍ പ്രിന്‍സിപ്പാളിന് കൈമാറി. വൈകിട്ട് കോഴിക്കോട് വണ്‍സ്മോര്‍ കലാഭവന്റെ നേതൃത്വത്തില്‍ സംഗീത പരിപാടി അരങ്ങേറി. സാംസ്‌കാരിക പരിപാടിയില്‍ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനവിതരണം നടന്നു.

Leave a Reply

Your email address will not be published. Required fields are marked *