NADAMMELPOYIL NEWS
JULY 25/2022
കണ്ണൂർ: കാശ്മീർ തീവ്രവാദ റിക്രൂട്ട്മെന്റ് കേസിലെയും കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിലെയും പ്രതി തടിയന്റവിടെ നസീർ കനത്ത സുരക്ഷയിൽ കണ്ണൂരിൽ.
ബംഗളൂരു ജയിലിൽ കഴിയുന്ന നസീറിന് കൊച്ചി എൻഐഎ കോടതി വീട്ടുകാരെ കാണുവാൻ രണ്ട് ദിവസത്തെ പരോൾ നൽകിയിരുന്നു.
ബംഗളൂരുവിൽ നിന്ന് ഇന്നലെ രാത്രിയാണ് കനത്ത സുരക്ഷയിൽ കണ്ണൂരിൽ എത്തിച്ചത്. തുടർന്ന്, കണ്ണൂർ സെൻട്രൽ ജയിലിലാണ് പാർപ്പിച്ചത്.
ഇന്നു രാവിലെ കണ്ണൂർ സിറ്റിയിലെ വീട്ടിൽ പോലീസ് സുരക്ഷയിൽ വീട്ടുകാരുമായി കൂടിക്കാഴ്ച നടത്തി. അടുത്ത ബന്ധുമിത്രാദികളുമായിട്ടാണ് കൂടിക്കാഴ്ച.
നസീറിന്റെ വീടിന് ചുറ്റും രാവിലെ തന്നെ പോലീസ് സുരക്ഷ ഏർപ്പെടുത്തിയ ശേഷമാണ് നസീറിനെ വീട്ടിലേക്ക് കൊണ്ടുവന്നത്.