NADAMMELPOYIL NEWS
JULY 18/2022

ഒരു അക്കൗണ്ട് മാത്രം ഉപയോഗിച്ച് ഒന്നിലധികം പ്രൊഫൈലുകൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ഫീച്ചറുമായി എത്തിയിരിക്കുകയാണ് ഫെയ്സ്ബുക്ക്. എല്ലാ ഉപയോക്താക്കളും യഥാർത്ഥ പേര് ഉപയോഗിക്കണമെന്ന പോളിസിയിൽ നിന്നും വ്യതിചലിച്ചു കൊണ്ടാണ് ഫെയ്സ്ബുക്ക് പുതിയ അപ്ഡേഷൻ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.

ഉപയോക്താവിന്റെ യഥാർത്ഥ പേരിലുള്ള അക്കൗണ്ടിൽ ലോഗിൻ ചെയ്തതിന് ശേഷം മാത്രമാണ് മറ്റ് അക്കൗണ്ടുകളിലെ പ്രൊഫൈലുകൾ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. ഇതിലൂടെ, ഉപയോക്താക്കൾക്ക് അവരുടെ ഐഡന്റിറ്റി അജ്ഞാതമായി സൂക്ഷിക്കാനുള്ള അവസരവും നൽകുന്നുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, തിരഞ്ഞെടുത്ത രാജ്യങ്ങളിൽ മാത്രമാണ് പുതിയ ഫീച്ചർ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കുക. കൂടാതെ, ആൾമാറാട്ടം, തെറ്റിദ്ധരിപ്പിക്കുന്ന ഐഡന്റിറ്റി ഉണ്ടാക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ എല്ലാ പ്രൊഫൈലുകൾക്കും ബാധകമായിരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *