NADAMMELPOYIL NEWS
JULY 12/2022
തിരുവനന്തപുരം: ബാലുശേരി എംഎൽഎ സച്ചിൻദേവും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും തമ്മിലുള്ള വിവാഹത്തിനു തീയതി നിശ്ചയിച്ചു. സെപ്റ്റംബർ നാലിനു ഇരുവരും വിവാഹിതരാകും.
തിരുവനന്തപുരം എകെജി ഹാളിൽവച്ച് വിവാഹം നടക്കുമെന്നാണ് റിപ്പോർട്ട്. ഈ വർഷം മാർച്ച് ആറിനാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. നിയമസഭയിലെ പ്രായം കുറഞ്ഞ എംഎൽഎയാണ് സച്ചിൻ. രാജ്യത്തെ പ്രായം കുറഞ്ഞ മേയറാണ് ആര്യ.