NADAMMELPOYIL NEWS
JULY 12/2022
കൊച്ചി: കെഎസ്ആര്‍ടിസിയില്‍ ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍ തുടങ്ങിയവര്‍ക്കൊപ്പം സ്വീപ്പര്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍, ഗ്യാരേജ് മസ്ദൂര്‍, ഓഫീസ് അറ്റന്‍ഡര്‍, പ്യൂണ്‍ എന്നീ തസ്തികയിലുള്ളവര്‍ക്കും ആദ്യംതന്നെ ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി.
ജീവനക്കാര്‍ക്ക് അടുത്ത മാസത്തെ ശമ്പളം സാധ്യമെങ്കില്‍ ഓഗസ്റ്റ് അഞ്ചിനോ അല്ലെങ്കില്‍ പത്തിനകമോ കൊടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ശമ്പളം വൈകുന്നതിനെതിരേ ജീവനക്കാരന് ആര്. ബാജിയടക്കമുള്ളവര്‍ നല്കിയ ഹര്‍ജികളില്‍ ജസ്റ്റീസ് ദേവന് രാമചന്ദ്രനാണ് നിര്‍ദേശം നല്‍കിയത്. ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക്ക് തുടങ്ങിയ അടിസ്ഥാന വിഭാഗം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയശേഷം സൂപ്പര്‍വൈസറി തസ്തികയിലുള്ളവര്‍ക്ക് ശമ്പളം നല്കിയാല് മതിയെന്ന് നേരത്തേ ഉത്തരവിട്ടിരുന്നു. ഇതു ഭേദഗതി ചെയ്താണ് പുതിയ ഉത്തരവ്.