NADAMMELPOYIL NEWS
JULY 12/2022

കൊ​​​ച്ചി: കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി​​​യി​​​ല്‍ ഡ്രൈ​​​വ​​​ര്‍​മാ​​​ര്‍, ക​​​ണ്ട​​​ക്ട​​​ര്‍​മാ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍​ക്കൊ​​​പ്പം സ്വീ​​​പ്പ​​​ര്‍, പാ​​​ര്‍​ട്ട് ടൈം ​​​സ്വീ​​​പ്പ​​​ര്‍, ഗ്യാ​​​രേ​​​ജ് മ​​​സ്ദൂ​​​ര്‍, ഓ​​​ഫീ​​​സ് അ​​​റ്റ​​​ന്‍​ഡ​​​ര്‍, പ്യൂ​​​ണ്‍ എ​​​ന്നീ ത​​​സ്തി​​​ക​​​യി​​​ലു​​​ള്ള​​​വ​​​ര്‍​ക്കും ആ​​​ദ്യം​​​ത​​​ന്നെ ശ​​​മ്പ​​​ളം ന​​​ല്‍​ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.

ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്ക് അ​​​ടു​​​ത്ത മാ​​​സ​​​ത്തെ ശ​​​മ്പ​​​ളം സാ​​​ധ്യ​​​മെ​​​ങ്കി​​​ല്‍ ഓ​​​ഗ​​​സ്റ്റ് അ​​​ഞ്ചി​​​നോ അ​​​ല്ലെ​​​ങ്കി​​​ല്‍ പ​​​ത്തി​​​ന​​​ക​​​മോ കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു.

ശ​​​മ്പ​​​ളം വൈ​​​കു​​​ന്ന​​​തി​​​നെ​​​തി​​​രേ ജീ​​​വ​​​ന​​​ക്കാ​​​ര​​​ന്‍ ആ​​​ര്‍. ബാ​​​ജി​​​യ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​ക​​​ളി​​​ല്‍ ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​നാ​​​ണ് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യ​​​ത്. ഡ്രൈ​​​വ​​​ര്‍, ക​​​ണ്ട​​​ക്ട​​​ര്‍, മെ​​​ക്കാ​​​നി​​​ക്ക് തു​​​ട​​​ങ്ങി​​​യ അ​​​ടി​​​സ്ഥാ​​​ന വി​​​ഭാ​​​ഗം ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്ക് ശ​​​മ്പ​​​ളം ന​​​ല്‍​കി​​​യ​​​ശേ​​​ഷം സൂ​​​പ്പ​​​ര്‍​വൈ​​​സ​​​റി ത​​​സ്തി​​​ക​​​യി​​​ലു​​​ള്ള​​​വ​​​ര്‍​ക്ക് ശ​​​മ്പ​​​ളം ന​​​ല്‍​കി​​​യാ​​​ല്‍ മ​​​തി​​​യെ​​​ന്ന് നേ​​​ര​​​ത്തേ ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു. ഇ​​​തു ഭേ​​​ദ​​​ഗ​​​തി ചെ​​​യ്താ​​​ണ് പു​​​തി​​​യ ഉ​​​ത്ത​​​ര​​​വ്.

Leave a Reply

Your email address will not be published. Required fields are marked *