കോടഞ്ചേരി: പതങ്കയത്ത് വെള്ളത്തിൽ അകപ്പെട്ട ഹുസ്നി മുബാറക്കിന് വേണ്ടിയുള്ള തിരച്ചിൽ നാലാം ദിവസം ആയി ഇന്നും തുടരുന്നു.
കനത്തമഴയും മലവെള്ളപ്പാച്ചിലും തിരച്ചിലിന് തടസ്സം ഉണ്ടാക്കുന്നുവെങ്കിലും പുഴക്ക് കുറുകെ വടംകെട്ടി ക്യാമറ ഉപയോഗിച്ച് തിരച്ചിൽ നടത്തുന്നു.
ദേശീയ ദുരന്തനിവാരണ സേന, ഫയർഫോഴ്സ്, പോലീസ് , സിവിൽ ഡിഫൻസ്, രാഹുൽ ബ്രിഗേഡിയർ, എന്റെ മുക്കം, സ്വാന്തനം ഓമശ്ശേരി, വൈറ്റ് ഗാർഡ്, സിവിൽ ഡിഫൻസ്, അമീൻ റെസ്ക്യൂ കൂരാച്ചുണ്ട് അടക്കമുള്ള മറ്റു സന്നദ്ധ സംഘടനകൾ ഓരോ കൂട്ടങ്ങളായി തിരിഞ്ഞ് തിരച്ചിൽ നടത്തുന്നു.
ഇന്ന് രാവിലെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ വച്ച് വിവിധ സന്നദ്ധ സേനകളുടെയും പോലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ യോഗം നടത്തി. സാധ്യമായ ഇടങ്ങളിൽ എല്ലാം സുരക്ഷയ്ക്ക് മുഖ്യ പ്രധാന്യം നൽകി തിരച്ചിൽ നടത്താൻ യോഗം തീരുമാനിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, തഹസിൽദാർ സുബൈർ.സി,ദേശീയ ദുരന്തനിവാരണ സേന വിങ് കമാൻഡർ ബാബു സെബാസ്റ്റ്യൻ, സർക്കിൾ ഇൻസ്പെക്ടർ പ്രവീൺ കുമാർ ,
കോടഞ്ചേരി സ്റ്റേഷനിലെ എസ്.ഐ മാരായ അഭിലാഷ് കെ. സി, ബെന്നി സി. ജെ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുംതാസ്, ചാത്തമംഗലം പഞ്ചായത്ത് മെമ്പർ മൊയ്തു സി. കെ എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.