”ഒരു ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഇനത്തില്‍ മാത്രം പങ്കെടുത്ത് ഞാന്‍ മെഡല്‍ നേടിയിട്ടില്ല. 80-കളില്‍നിന്ന് ദശാബ്ദത്തിലേറെയായി ഞാന്‍ ഇന്ത്യക്കായി സ്വര്‍ണമെഡലുകള്‍ നേടി. 1984 മുതലാണ് അതിന്റെ ഉന്നതിയിലെത്തിയത്. ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകളിലും യൂറോപ്യന്‍ ഗ്രാന്‍ഡ്പ്രികളിലും സ്വര്‍ണം ഉള്‍പ്പെടെയുള്ള മെഡലുകള്‍ ഒന്നിനു പുറകെ ഒന്നായി നേടുകയെന്നതു നിസാര കാര്യമായിരുന്നില്ല. അത് ഇന്ത്യന്‍ അത്ലറ്റിക്സിന് അത്ഭുതകരമായൊരു കാലമായിരുന്നു. അക്കാലത്ത് ഇന്ത്യയില്‍ ക്രിക്കറ്റ് പോലെ തന്നെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ജനപ്രിയമായതില്‍ വലിയൊരു ഘടകമായിരുന്നു ഞാന്‍. ജക്കാര്‍ത്തയായിരുന്നു സുവര്‍ണ കാലഘട്ടത്തിന്റെ തുടക്കം,” എന്നാണ് ഏഷ്യയിലെ തന്റെ ആധിപത്യത്തെക്കുറിച്ച് ഉഷ പറഞ്ഞത്.

ByNADAMMELPOYIL NEWS

Jul 7, 2022

1984-ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സെക്കന്‍ഡിന്റെ നൂറിലൊരു അംശത്തില്‍ വെങ്കലം നഷ്ടമായതാണ് ഉഷയുടെ കായികജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം.

Leave a Reply

Your email address will not be published. Required fields are marked *