NADAMMELPOYIL NEWS
JULY 07/2022
കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ് കോളേജിൽ വുമൺ സെല്ലിന്റെ ആഭിമുഖ്യത്തിൽ കേരള പൊലീസ് സെൽഫ് ഡിഫൻസ് ടീമുമായി ചേർന്ന് സ്വയം പ്രതിരോധ പരിശീലനം നൽകി.
കോളേജ് ഓഡിറ്റോറിയത്തിൽ പ്രിൻസിപ്പൽ ഡോ.ബോബി ജോസ് ഉദ്ഘാടനം ചെയ്തു. സീനിയർ സിവിൽ പൊലീസ് ഓഫീസറായ റസീന ക്ലാസെടുത്തു. സീനിയർ സിവിൽ പൊലീസർമാരായ ഷീന ഫസീല എന്നിവർ പ്രതിരോധ പരിശീലനം നൽകി. വുമൺ സെൽ കോ ഓർഡിനേറ്റർമാരായ ഡോ.ജിഷ ജേക്കബ്, ഡോ.പി.അശ്വതി, കോളേജിലെ നൂറോളം വുമൺ സെൽ അംഗങ്ങളായ വിദ്യാത്ഥിനികളും രണ്ട് മണിക്കൂർ നീണ്ട പരിശീലത്തിൽ പങ്കെടുത്തു.