NADAMMELPOYIL NEWS
JUNE 30//2022
കോഴിക്കോട്: ബലി പെരുന്നാൾ ജൂലൈ 10ന് ആയിരിക്കുമെന്ന് കേരള ഹിലാൽ കമ്മറ്റി(മുജാഹിദ്)യുടെ അറിയിപ്പ്. അധ്യക്ഷൻ അബ്ദുള്ള കോയ മഅദനിയാണ് അറിയിച്ചത്.
അതേസമയം ഗൾഫ് രാജ്യങ്ങളിൽ ജൂലൈ ഒമ്പതിനാണ് ബലി പെരുന്നാൾ. പെരുന്നാൾ പ്രമാണിച്ച് ജുലൈ എട്ട് മുതൽ 11 വരെ യുഎഇയിൽ സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു.