NADAMMELPOYIL NEWS
JULY 01/2022
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി കൊടുവള്ളി മണ്ഡലം കമ്മിറ്റി മാനിപുരം ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് സഹായവും കെ.എം.സി.സി അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ വിജയിച്ച കുട്ടികൾക്കുള്ള മെമന്റോയും നൽകി. കുവൈത്ത് കെ.എം.സി.സി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് അലി ഡയാലിസിസ് സെന്ററിനുള്ള ഫണ്ട്, സെന്റർ ചെയർമാൻ റസാഖ് മാസ്റ്റർക്ക് കൈമാറി.
NADAMMELPOYIL NEWS
കുവൈത്ത് കെ.എം.സി.സി മെഡിക്കൽ വിങ് കൺവീനർ ഡോ. അബ്ദുൽ ഹമീദ് പൂളക്കൽ, മണ്ഡലം നേതാക്കന്മാരായ ബഷീർ വാവാട്, നാസർ നരിക്കുനി, ശിഹാബ് തങ്ങൾ, അബ്ദു പോരങ്ങോട്ടൂർ, ഫൈസൽ ഓമശ്ശേരി, നാസർ കുരിക്കൾ, സാഹിർ, ജി.സി.സി കെ.എം.സി.സി തലപെരുമണ്ണ ചെയർമാൻ ഷാഫി കോട്ടക്കൽ, റഫീഖ് കുഴിമണ്ണിൽ, മജീദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ഡയാലിസിസ് സെന്റർ ട്രഷറർ അലി മാനിപുരം സ്വാഗതവും കെ.എം.സി.സി മണ്ഡലം സെക്രട്ടറി ഷറഫു പുല്ലാളൂർ നന്ദിയും പറഞ്ഞു.