മുക്കം: ജനങ്ങൾക്ക് ഇരുട്ടടി നൽകികൊണ്ട് വൈദ്യുദി ചാർജ് വർദ്ധിപ്പിച്ച സംസ്ഥാന സർക്കാരിന്റെ തെറ്റായ നിലപാടുകൾക്ക് എതിരെ യൂത്ത് കോൺഗ്രസ് തിരുവമ്പാടി അസംബ്ലി കമ്മറ്റിയുടെ നേതൃത്വത്തിൽ മുക്കം വൈദ്യുതി ഭവന് മുന്നിൽ പകൽ പന്തം കൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു.
അസംബ്ലി യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് സഹീർ എരഞ്ഞോണ അധ്യക്ഷൻ ആയ പരിപാടി യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സൂഫിയാൻ ചെറുവാടി ഉദ്ഘാടനം ചെയ്തു.കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് മുഖ്യ പ്രഭാഷണം നടത്തി.
യൂത്ത് കോൺഗ്രസ്സ് നേതാക്കൾ ആയ മുന്തിർ,നിഷാദ് വീച്ചി ജിന്റോ, ജിജു കള്ളിപ്പാറ, ഫൈസൽ കെപി,സിജോ കാരികൊമ്പൻ,നിഷാദ് മുക്കം, ഷാനിബ് ചോണാട്,സാദിഖ്,ബഷീർ,ബിജു ഒത്തിക്കൽ എന്നിവർ സംസാരിച്ചു. ശ്രീജു മഠത്തിൽ, ഷൈജു,തനുദേവ്,ജംഷി,അഭിജിത്, ഫായിസ്,ഷഫീക് കല്പൂർ,എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.