ലഖിംപൂര്‍ ഖേരി: പ്രണയബന്ധം പുറത്തറിയാതിരിക്കാനായി സഹോദരിയുടെ ക്വട്ടേഷന്‍ പ്രകാരം യുപിയിലെ ലഖിംപൂര്‍ ഖേരിയില്‍ 12 വയസ്സുള്ള പെണ്‍കുട്ടിയെ ആറ് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തി.

യുവാക്കളില്‍ ഒരാളുമായി ബന്ധമുണ്ടായിരുന്ന 19 കാരിയായ സഹോദരിയുടെ നിര്‍ദ്ദേശപ്രകാരമാണ് കൂട്ടബലാത്സം​ഗവും കൊലപാതകവും നടത്തിയത്. 19കാരിയുടെ കാമുകനും കൂട്ടുകാരും കുട്ടിയെ കരിമ്ബിന്‍ തണ്ടുകള്‍ ഉപയോഗിച്ച്‌ മര്‍ദിക്കുകയും കണ്ണുകള്‍ ചൂഴ്ന്നെടുക്കുകയും കഴുത്ത് ഞെരിച്ച്‌ കൊല്ലുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ചയാണ് പെണ്‍കു‌ട്ടി‌യുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ കരിമ്ബിന്‍ കണ്ടെത്തിയത്. മൂത്ത സഹോദരിയുടെ പ്രണയബന്ധം പെണ്‍കുട്ടി അറിഞ്ഞു. ഇക്കാര്യം മാതാപിതാക്കളോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറഞ്ഞു. തുടര്‍ന്നാണ് 12കാരിയായ സഹോദരിയെ ബലാത്സം​ഗം ചെയ്യാന്‍ 19കാരി ക്വട്ടേഷന്‍ നല്‍കിയത്. അക്രമികള്‍ക്കരികിലേക്ക് പെണ്‍കുട്ടിയെ എത്തിച്ചതും സഹോദരിയാണെന്ന് പൊലീസ് പറഞ്ഞു.

നാലുപേര്‍ അവളെ മാറിമാറി ബലാത്സംഗം ചെയ്തു, രണ്ടുപേര്‍ കാവല്‍ നിന്നു. 12കാരിയായ സഹോദരിയെ ബലാത്സം​ഗം ചെയ്യാനും കൊലപ്പെടുത്താനും സഹോദരിയും സഹായിച്ചു. സഹോദരിയാണ് കുട്ടിയു‌ടെ കൈകള്‍ കൂട്ടിപ്പിടിച്ചതെന്ന് പൊലീസ് പറഞ്ഞു. സഹോദരി കൊല്ലപ്പെട്ടതിന് ശേഷം, വീട്ടില്‍ തിരിച്ചെത്തി എല്ലാം സാധാരണ പോലെ അഭിനയിക്കാന്‍ തുടങ്ങി.

വളരെ സെന്‍സിറ്റീവായ കേസായിരുന്നു ഇതെന്നും ഡോഗ് സ്ക്വാഡിന്റെയും ഫോറന്‍സിക് വിദഗ്ധരുടെയും സഹായത്തോടെ കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് തെളിവെടുപ്പ് നടത്തിയെന്നും എസ്പി സുമന്‍ പറഞ്ഞു. അന്വേഷണത്തില്‍ ഇരയുടെ മൂത്ത സഹോദരിക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തി. മാതാപിതാക്കളുടെ മുന്നില്‍ വെച്ച്‌ നടത്തിയ ചോദ്യം ചെയ്യലില്‍ യുവതി കുറ്റസമ്മതം നടത്തി.
ഐപിസി 376 ഡി (കൂട്ടബലാത്സംഗം), 302 (കൊലപാതകം), 201 (തെളിവ് നഷ്‌ടപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് യുവതി ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ പ്രതികളെ കണ്ടെത്തിയ പൊലീസിന് 20,000 രൂപ പാരിതോഷികം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *