NADAMMELPOYIL NEWS
JUNE 30/2022

കോഴിക്കോട്: ജയിൽ മാറ്റം ആവശ്യപ്പെട്ട് കൂടത്തായി കേസ് പ്രതി ജോളി നൽകിയ ഹർജി പിൻവലിച്ചു. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ഹർജിയാണ് പിൻവലിച്ചത്. നിലവിൽ കണ്ണൂർ വനിതാ ജയിലിൽ ആണ് ജോളിയെ പാർപ്പിച്ചിരിക്കുന്നത്.

നേരത്തെ കോഴിക്കോട് വനിതാ ജയിലിൽ ആയിരുന്നു ജോളി. എന്നാൽ ജയിലിന്റെ മതിൽ അപകടാവസ്ഥയിൽ ആയതിനാൽ ജോളി ഉൾപ്പെടെയുള്ള പ്രതികളെ കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയ്‌ക്കായി തന്നെ വീണ്ടും കോഴിക്കോട്ടേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി നൽകിയിരുന്നത്.
NADAMMELPOYIL NEWS
എന്നാൽ ബുധനാഴ്ച കണ്ണൂർ ജയിലിൽ തന്നെ തുടരാമെന്ന് ജോളി കോടതിയെ അറിയിക്കുകയായിരുന്നു. പരിയാരം മെഡിക്കൽ കോളേജിലെ ചികിത്സ തന്നെ മതിയെന്നും ജോളി കോടതിയെ അറിയിച്ചു. അതേസമയം തന്റെ ചികിത്സാ രേഖകൾ വേണമെന്ന് ആവശ്യപ്പെട്ടുള്ള ജോളിയുടെ ഹർജി കോടതി അടുത്ത മാസം 12 ന് പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *