NADAMMELPOYIL NEWS
JUNE 28/2022

തൃശൂർ; മലയാള സിനിമാ രംഗത്ത് സഹസംവിധായികയായും സഹനടിയായും പ്രവർത്തിച്ച അംബിക റാവു(58) അന്തരിച്ചു. വൃക്കരോഗമൂലം ചികിൽസയിലിരിക്കെ തിങ്കൾ രാത്രി10.30ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഗ്രാമഫോൺ, മീശമാധവൻ, പട്ടാളം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌, എന്റെ വീട് അപ്പൂന്റെയും, അന്യർ, ഗൗരി ശങ്കരം, സ്വപ്നകൂട്, ക്രോണിക് ബാച്ചിലർ, വെട്ടം, രസികൻ, ഞാൻ സൽപ്പേര് രാമൻകുട്ടി, അച്ചുവിന്റെ അമ്മ, കൃത്യം, ക്ലാസ്‌മേറ്റ്സ്, കിസാൻ, പരുന്ത്, സീതാകല്യാണം, ടൂർണമെന്റ്, സാൾട്ട് ആൻഡ് പെപ്പർ ,വൈറസ്, കുമ്പളങ്ങി നൈറ്റ്സ് , അനുരാഗ കരിക്കിൻ വെള്ളം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു, തൊമ്മനും മക്കളും, സോൾട്ട് ആൻഡ് പെപ്പർ, രാജമാണിക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളിൽ സഹസംവിധായകയായും പ്രവർത്തിച്ചിട്ടുണ്ട്. ഹലോ, ബിഗ് ബി, റോമിയോ, പോസറ്റീവ്, പരുന്ത്, മായാബസാർ, കോളേജ് കുമാരൻ, ടു ഹരിഹർ നഗർ, ലൗ ഇൻ സിങ്കപ്പൂർ, ഡാഡി കൂൾ, ടൂർണമെന്റ്, ബെസ്റ്റ്‌ ആക്ടർ, ഇൻ ഗോസ്റ്റ് ഹൗസ്‌ ഇൻ, പ്രണയം, സാൾട് ആന്റ്‌ പെപ്പർ, തിരുവമ്പാടി തമ്പാൻ, ഫേസ് ടു ഫേസ്, അഞ്ച് സുന്ദരികൾ, അനുരാഗ കരിക്കിൻ വെള്ളം, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, നത്തോലി ഒരു ചെറിയ മീനല്ല, തീവ്രം എന്നീ ചിത്രങ്ങളിൽ അസിസ്റ്റന്റ് ആയും അസോസിയേറ്റായും പ്രവർത്തിച്ചു. കുമ്പളങ്ങി നൈറ്റ്സിലെ ബേബി മോളുടെ അമ്മ എന്ന വേഷം ശ്രദ്ധേയമായ കഥാപാത്രമാണ്. തൃശൂരിൽ സഹോദരൻ തബല മൃദംഗം കലാകാരൻ അജിത്തിന്റെ വീടായ തിരുവമ്പാടി ക്ഷേത്രത്തിന് സമീപത്തെ രാമേശ്വര ഭവനിലായിരുന്നു താമസം. മക്കൾ: രാഹുൽ, സോഹൻ.

Leave a Reply

Your email address will not be published. Required fields are marked *