തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിയമസഭ നിർത്തിവെച്ചു. ചോദ്യോത്തരവേള തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി സഭയുടെ നടുത്തളത്തിലിറങ്ങി. കറുത്ത വസ്ത്രങ്ങൾ ധരിച്ചാണ് പ്രതിപക്ഷ എം.എൽ.എമാർ സഭയിലെത്തിയത്.

ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം കനത്ത പ്രതിഷേധവുമായി രംഗത്തിറങ്ങി. ഇതോടെ ചോദ്യോത്തരവേള തടസ്സപ്പെട്ടു. അതേസമയം, മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. സഭ ടിവി സഭയിലെ ദൃശ്യങ്ങൾ ചാനലുകൾക്ക് നൽകുന്നില്ല.

മീഡിയ റൂമിൽ മാത്രമാണ് മാധ്യമ പ്രവർത്തകർക്ക് പ്രവേശനം. നേരത്തെ, രാഹുൽ ഗാന്ധിയുടെ എം.പി ഓഫിസ് എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചു തകർത്ത സംഭവത്തിൽ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. അഡ്വ. ടി. സിദ്ദീഖ് എം.എൽ.എയാണ് നോട്ടീസ് നൽകിയത്.

രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിക്കുകയും മൂന്ന് ജീവനക്കാരെ ക്രൂരമായി മർദിക്കുകയും ചെയ്ത സംഭവത്തിൽ എസ്.എഫ്‌.ഐ പ്രവർത്തകർക്ക് പൊലീസ് ഒത്താശ ചെയ്യുകയും പ്രതികളെ പിടികൂടാതെ കേസ് അട്ടിമറിക്കുകയുമാണെന്ന് അടിയന്തരപ്രമേയ നോട്ടീസിൽ ആരോപിക്കുന്നു. ഈ വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് ആവശ്യം.

15ാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ഒ​രു​മാ​സം നീ​ളു​ന്ന അ​ഞ്ചാം സ​​മ്മേ​ള​ന​ത്തി​ന്‍റെ ആദ്യദിനം തന്നെ ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളാ​ൽ സ​ഭാ​ത​ലം പ്ര​ക്ഷു​ബ്​​ധ​മാ​കു​ന്നതാണ് കാഴ്ച. പി.​ടി. തോ​മ​സി​ന്‍റെ പ്ര​സം​ഗ​ങ്ങ​ൾ ഇ​ടി​മു​ഴ​ക്കം​പോ​ലെ മു​ഴ​ങ്ങി​യ സ​ഭ ഹാ​ളി​ലേ​ക്ക്​ സ​മ്മി​ശ്ര വി​കാ​ര​ങ്ങ​ളു​മാ​യി തൃ​ക്കാ​ക്ക​ര എം.​എ​ൽ.​എ ഉ​മാ തോ​മ​സ്​ ക​ട​ന്നു​​വ​രും. തൃ​ക്കാ​ക്ക​ര സ​മ്മാ​നി​ച്ച വി​ജ​യ​മ​ധു​രം പ്ര​തീ​ക്ഷി​ച്ച​തി​ല​ധി​കം ഉ​ൾ​ക്കൊ​ണ്ടാ​ണ്​ പ്ര​തി​പ​ക്ഷ​മെ​ത്തു​ന്ന​ത്.

ഒ​രു​മാ​സ​ത്തേ​ക്കു​ള്ള ആ​യു​​ധം പ്ര​തി​പ​ക്ഷ​ത്തി​ന്​ കൈ​വെ​ള്ള​യി​ൽ വെ​ച്ചു​കൊ​ടു​ത്താ​ണ്​ ഭ​ര​ണ​പ​ക്ഷം മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തു​ന്ന​ത്. ദേ​ശീ​യ​ത​ല​ത്തി​ൽ ഇ​ട​തു​​പ​ക്ഷ​ത്തി​ന്​ അ​പ​മാ​ന​മാ​യ ക​ൽ​പ​റ്റ​യി​ലെ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ എം.​പി ഓ​ഫി​സ്​ ആ​ക്ര​മ​ണ​വും വാ​ഴ ന​ട​ലും ഉ​യ​ർ​ത്തി സം​സ്ഥാ​ന​ത്തെ​മ്പാ​ടും പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യ പ്ര​തി​പ​ക്ഷം അ​തു​ന്ന​യി​ച്ചു​​ത​ന്നെ ആ​ദ്യ ദി​വ​സം സ​ഭ ഇ​ള​ക്കി​മ​റി​ച്ചേ​ക്കും.

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​തി​ക​രി​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണ​വും സി.​പി.​എം പ്ര​തി​രോ​ധ​വും ഒ​രു​ക്കി​യാ​ണ്​ ഭ​ര​ണ​പ​ക്ഷ​മെ​ത്തു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച ചോ​ദ്യോ​ത്ത​ര​വേ​ള​യി​ൽ​ത​ന്നെ ബാ​ന​ർ ഉ​യ​ർ​ത്തി പ്ര​തി​ഷേ​ധ പാ​ത​യി​ലേ​ക്ക്​ പ്ര​തി​പ​ക്ഷം തി​രി​ഞ്ഞാ​ൽ സ​ഭ ന​ട​ത്തി​പ്പ്​ സ്പീ​ക്ക​ർ​ക്ക്​ പ​രീ​ക്ഷ​ണ​മാ​വും. ചോ​ദ്യോ​ത്ത​ര​വേ​ള​യി​ൽ ന​ക്ഷ​ത്ര​ചി​ഹ്ന​മു​ള്ള ര​ണ്ടു ചോ​ദ്യ​ങ്ങ​ൾ സ്വ​ർ​ണ​ക്ക​ട​ത്തി​​നെ​ക്കു​റി​ച്ചാ​ണ്. ഏ​ഴാ​മ​ത്തെ ചോ​ദ്യം പ്ര​തി​പ​ക്ഷ​ത്തു​നി​ന്ന്​ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​നും 11ാമ​ത്തേ​ത്​ ഭ​ര​ണ​പ​ക്ഷ​ത്തി​നാ​യി ഐ.​ബി. സ​തീ​ഷും ഉ​ന്ന​യി​ക്കും.

അ​തു​വ​രെ സ​ഭ ന​ട​പ​ടി തു​ട​രു​മോ​യെ​ന്ന്​​ ക​ണ്ട​റി​യ​ണം. സ്വ​ർ​ണ​ക്ക​ട​ത്ത്​ കേ​സ്​ പ്ര​തി സ്വ​പ്​​ന സു​രേ​ഷി​ന്‍റെ ആ​രോ​പ​ണം വ​രും​ദി​വ​സ​ങ്ങ​ളി​ലും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ മൂ​ർ​ച്ച​യു​ള്ള ആ​യു​ധ​മാ​വും. ഭ​ര​ണ​മു​ന്ന​ണി​ക്ക്​ പോ​റ​​ലേ​ൽ​ക്കു​മോ ര​ക്തം വീ​ഴു​മോ​യെ​ന്ന​ത്​ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​രോ​ധ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രി​ക്കും. തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ വ​ൻ​ വി​ജ​യ​ത്തി​ന്‍റെ ഊ​ക്കും നാ​ക്കും പ്ര​തി​പ​ക്ഷ നേ​താ​വ്​ ഭ​ര​ണ​പ​ക്ഷ​ത്തി​നു നേ​രെ പ്ര​യോ​ഗി​ക്കു​മെ​ന്നു​റ​പ്പ്. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ വി​മാ​ന​ത്തി​ലു​ണ്ടാ​യ ആ​ക്ര​മ​ണ ശ്ര​മ​ത്തി​ൽ പി​ടി​ച്ചാ​കും ഭ​ര​ണ​പ​ക്ഷ​ത്തി​ന്‍റെ പ്ര​ത്യാ​ക്ര​മ​ണം.

Leave a Reply

Your email address will not be published. Required fields are marked *