കൊടുവളളി: വായനാവാരത്തോടനുബന്ധിച്ച് കൊടുവള്ളി പബ്ലിക് ലൈബ്രറിയും കൊടുവള്ളി ജി.എം.എൽ.പി.സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയും സംയുക്തമായി പുസ്തകത്തെരുവ് സംഘടിപ്പിച്ചു.
കൊടുവളളിയിലെ സാമൂഹിക സാംസ്ക്കാരിക വിദ്യാഭ്യാസ മേഖലയിലെ പ്രമുഖർ സംബന്ധിച്ച പരിപാടിയിൽ ജി.എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ പൊതുജനങ്ങൾക്ക് പുസ്തകങ്ങൾ പരിചയപ്പെടുത്തി.
കൊടുവള്ളി പബ്ലിക് ലൈബ്രറി പ്രസിഡണ്ട് പ്രൊഫസർ ഒ.കെ.മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
പി.ടി.എ.പ്രസിഡണ്ട് സൈതു. ടി അദ്ധ്യക്ഷത വഹിച്ചു. കോതൂർ മുഹമ്മദ് മാസ്റ്റർ, എം.പി. മുസ്സ മാസ്റ്റർ, സലീം നെച്ചൂളി, അനിൽ കുമാർ കെ.വി.അരവിന്ദാക്ഷൻ, കെ.കെ. വേലായുധൻ മാസ്റ്റർ, ആർ.വി. റഷീദ്, എം.പി.കെ. കാദർ, അബ്ദുറഹ്മാൻ ടി.എം, ഇബ്നു , ഷമീർ ആപ്പിൾ, ഷോജി പ്രസംഗിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സി.പി. അബ്ദുൽ കാദർ ഡയറ്റ് ലക്ചറർ ഡോ.യു.കെ.അബ്ദുൽ നാസർ ബിപിസി വി.എം മെഹറലി എന്നിവർ കുട്ടികളുമായി സംവദിച്ചു.
ഹെഡ് മാസ്റ്റർ ഫൈസൽ കെ. സ്വാഗതവും വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ ഷാജി കാരോറ നന്ദിയും പറഞ്ഞു.