NADAMMELPOYIL NEWS
JUNE 22/2022
നാദാപുരം;നാദാപുരം, പേരോട് റോഡരികിൽ കോളേജ് വിദ്യാർഥിനി തട്ടാറത്ത് നയീമയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി മൊകേരി മുറുവശേരി സ്വദേശി റഫ്‌നാസിനെ (21) നാദാപുരം പൊലീസ് കസ്റ്റഡിയിൽ വാങ്ങി. 48 മണിക്കൂർ സമയത്തേക്കാണ് കോടതി പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. സിഐ ഇ വി ഫായീസ് അലിയുടെ നേതൃത്വത്തിൽ പ്രതിയെ ചോദ്യംചെയ്‌തുവരികയാണ്. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിനിയിൽനിന്നും ചികിത്സിച്ച ഡോക്ടറിൽനിന്നും പൊലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. ജൂൺ ഒമ്പതിനാണ് കേസിനാസ്‌പദമായ സംഭവം.