NADAMMELPOYIL NEWS
JUNE 21/2022

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരുടെ ക്ഷാമം അതിരൂക്ഷം. വിരമിച്ച ഡോക്ടര്‍മാര്‍ക്ക് പകരം നിയമനം വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണം. പ്രിന്‍സിപ്പല്‍ ഉള്‍പ്പടെ 18 പേരാണ് കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ ഇവിടെനിന്നു വിരമിച്ചത്. ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കാന്‍ ഉടന്‍ നടപടിവെണമെന്ന് കെ.ജി.എം.സി.ടി.എ ആവശ്യപ്പെടുന്നു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ എത്തുന്ന ആശുപത്രിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി. കിടത്തി ചികില്‍സയുടെ കാര്യത്തിലും മുന്നില്‍ . ഇതിനു പുറമെ മെഡിക്കല്‍ വിദ്യാര്‍ഥികളുമുണ്ട്. എലിപ്പനി,ഡെങ്കിപ്പനി ഉള്‍പ്പടെയുള്ള രോഗങ്ങളുമായി എത്തുന്നവരുടെ എണ്ണം കൂടുകയാണ്. പ്രിന്‍സിപ്പല്‍ ഉള്‍പ്പടെ 18 ഡോക്ടര്‍മാരാണ് ഇവിടെ നിന്നു വിരമിച്ചത്. പകരം നിയമനം ഇതുവരെ ഉണ്ടായിട്ടില്ല. ജനറല്‍ മെഡിസിന്‍, എല്ലുരോഗ വിഭാഗം , സര്‍ജറി, ഫോറന്‍സിക്, എന്നിവയിലാണ് ഡോക്ടര്‍മാരുടെ ക്ഷാമം രൂക്ഷം ഇത് രോഗികളെ വലിയ രീതിയില്‍ വലയ്ക്കുന്നു. മാത്രമല്ല കുട്ടികള്‍ക്കുള്ള ക്ലാസും രോഗീ പരിചരണവും ഡോക്ടര്‍മാരുടെ ജോലി ഭാരം കൂട്ടുന്നു

ഇതിനുപുറമെ മറ്റ് മെഡിക്കല്‍ കോളജുകളിലേക്ക് ഇവിടെ നിന്നു ഡോക്ടര്‍മാരെ മാറ്റുന്നതും പ്രതിസന്ധിയാണ്, കോവിഡ് ആശുപത്രിയായി ആരംഭിച്ച പി.എം.എസ്.എസ്.വൈ ബ്ലോക്കിലും മതിയായ ജീവനക്കാരില്ല. ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കണമെന്ന് നേരത്തെയും കെ.ജി.എം.സി.ടി.എ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *