NADAMMELPOYIL NEWS
JUNE 20/2022
നടമ്മൽ പൊയിൽ: കെടയത്തൂർ ജി.എം.എൽ.പി.സ്കൂൾ വായനവാരാചരണ പരിപാടി കവിയും കഥാകൃത്തും എഴുത്തുകാരനുമായ ഇബ്രാഹിം മാസ്റ്റർ പുത്തൂർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പി.കെ.ബീന ടീച്ചർ പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. ഒരു കുട്ടി ഒരു പുസ്തകം പദ്ധതിയുടെ ഉദ്ഘാടനം, വായനാദിന പ്രതിജ്ഞ എന്നിവയും നടന്നു. വരും ദിനങ്ങളിൽ ക്വിസ് മത്സരം, പുസ്തക പ്രദർശനം, വായനാ കുറിപ്പ് മത്സരം, അമ്മയും കുഞ്ഞും ക്വിസ് ,വായനാ മത്സരം, സമ്മാനദാനം എന്നിവ നടക്കും. അധ്യാപകരായ റംല, ബുഷ്‌റ, സക്കീർ ഹുസൈൻ, ഷൗക്കത്തത്തലി പ്രസംഗിച്ചു.