NADAMMELPOYIL NEWS
JUNE 20/2022
തിരുവനന്തപുരം: യുവതിയെ കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കല്ലറയിലാണ് സംഭവം. കല്ലറ പഴവിള സ്വദേശി സുമിയാണ് (18) കൊല്ലപ്പെട്ടത്. വെഞ്ഞാറമ്മൂട് കീഴായിക്കോണം സ്വദേശി ഉണ്ണിയെ (21) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. സുമിയുടെ വീടിന് സമീപത്തെ റബ്ബർ തോട്ടത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. തൂങ്ങിമരിച്ച ഉണ്ണിയുടെ സമീപം നിലത്ത് കിടക്കുന്ന നിലയിലായിരുന്നു സുമിയുടെ മൃതദേഹം. സുമിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഉണ്ണി പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.