NADAMMELPOYIL NEWS
JUNE 19/2022
കൊടുവള്ളി:; തലപ്പെരുമണ്ണ വള്ളിക്കാട് ഡോ. വി.എം. അബ്ദുറഹിമാന്‍ (79) നിര്യാതനായി. എംഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും സ്ഥാപക നേതാക്കളിലൊരാളുമായിരുന്നു. കൊടുവള്ളി മുസ്ലിം യത്തീംഖാനയുടെ സ്ഥാപക മെമ്പറും നിലവില്‍ വൈസ് പ്രസിഡന്റുമാണ്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലും ഓര്‍ക്കാട്ടിരി അല്‍ ശിഫ ആശുപത്രിയിലും നരിക്കുനി പ്രൈമറി ഹെല്‍ത്ത് സെന്ററിലും ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യമാര്‍: പരേതയായ ആയിശ നഹ പരപ്പനങ്ങാടി, ഡോ. കെ എസ് സുബൈദ കൊടുങ്ങല്ലൂര്‍ (പ്രൈം ഹോസ്പിറ്റല്‍ നരിക്കുനി).
മക്കള്‍: മുംതാസ് റഹ്മാന്‍, ശരീഫ റഹ്മാന്‍, ഫൈസല്‍, ഷറാഫി. മരുമക്കള്‍: എം പി അബ്ദുല്‍ ലത്തീഫ് കൊടുവള്ളി, അജ്മല്‍ കുരിക്കള്‍ മഞ്ചേരി. സഹോദരങ്ങള്‍: വള്ളിക്കാട് മൊയ്തു ഹാജി, ഷാഫി ഹാജി, സിയ്യാലി ഹാജി (സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കൊടുവള്ളി നഗരസഭ), ഇയ്യാത്തുമ്മ അണ്ടോണ, പരേതയായ കുഞ്ഞാമിന കൊടക്കാട്ടു കണ്ടി.