ഗുവാഹത്തി: കനത്ത മഴയെ തുടര്‍ന്ന് അസമിലും മേഘാലയയിലും വെള്ളപ്പൊക്കം രൂക്ഷം. അസമില്‍ പതിനേഴും മേഘാലയയില്‍ പത്തൊമ്ബതും പേര്‍ മരിച്ചു.അസമിലെ ഹോജായ് ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ബോട്ട് മറിഞ്ഞ് മൂന്ന് കുട്ടികളെ കാണാതായി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ ശര്‍മ്മയുമായി ഫോണില്‍ സംസാരിച്ച പ്രധാനമന്ത്രി കേന്ദ്ര സഹായം വാഗ്ദാനം ചെയ്തു.
വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ടാണ് ഇരു സംസ്ഥാനങ്ങളിലും ഇതുവരെ 36 പേര്‍ മരിച്ചത്. അസമില്‍ 19 ലക്ഷം പേര്‍ ദുരിതബാധിതരായി. ഒരു ലക്ഷം പേര്‍ നിലവില്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുകയാണ്.28 ജില്ലകളിലായി 300 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി.അസമില്‍ വെള്ളപ്പൊക്കത്തില്‍ പെട്ടവരെ രക്ഷിച്ചു കൊണ്ടുവരികയായിരുന്ന ബോട്ട് മറിഞ്ഞ് മൂന്ന് കുട്ടികളെ കാണാതായി. ബോട്ടില്‍ ഉണ്ടായിരുന്ന ബാക്കി 21 പേരെ രക്ഷപ്പെടുത്തി.
മേഘാലയയിലെ കിഴക്കന്‍ ഖാസി മലനിരകളിലാണ് കെടുതികള്‍ അധികവും.സംസ്ഥാനത്ത് മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.ദുരിത ബാധിത മേഖലയിലെ സ്ഥിതി വിലയിരുത്താനായി പ്രധാനമന്ത്രി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയുമായി ഫോണില്‍ സംസാരിച്ചു.
രക്ഷാപ്രവര്‍ത്തനത്തിന് കേന്ദ്രം സഹായം വാഗ്ദാനം ചെയ്തു. ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയിലും കനത്ത മഴയാണ്. 60 വര്‍ഷത്തിനിടെ ഏറ്റവും ശക്തമായ മഴയാണ് അഗര്‍ത്തലയില്‍ പെയ്തത്. അരുണാചല്‍ പ്രദേശിലും വെള്ളപ്പൊക്കം രൂക്ഷമാണ്.