എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിലെ നിർമ്മാണത്തിലെ അപാകതകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് എഐവൈഎഫ് തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു. നിലവിലെ റോഡ് നിർമ്മാണം മുക്കം പട്ടണത്തെ വലിയ വെള്ളക്കെട്ടിൽ ആഴ്ത്തുന്ന രീതിയിലുള്ളതാണ്.
മഴവെള്ളത്തെ ഡ്രെയിനേജുകളിൽ എത്തിക്കാനോ,ഡ്രെയിനേജുകളിൽ എത്തിയ മഴ വെള്ളം പുറത്തേക്ക് ഒഴുകുന്നതിനോ നിലവിൽ സംവിധാനമില്ല. പഴയ ഫയർ സ്റ്റേഷന്റെ മുൻവശത്ത് കലുങ്കിനു പകരം വെറും ഒരു മീറ്റർ മാത്രം വ്യാസമുള്ള കോൺക്രീറ്റ് പൈപ്പ് ആണ് നിർമാണകമ്പനി സ്ഥാപിച്ചിട്ടുള്ളത്.
മുക്കം പി സി ജംഗ്ഷനിൽ ചേർന്ന് പ്രതിഷേധ കൂട്ടായ്മയിൽ എഐവൈഎഫ് തിരുവമ്പാടി മണ്ഡലം സെക്രട്ടറി ഈ കെ വിബീഷ് സ്വാഗതവും, മണ്ഡലം ജോയിൻ സെക്രട്ടറി രാജ് കുമാർ അധ്യക്ഷതയും വഹിച്ചു. എ ഐ വൈ എഫ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് കെ പി ബിനുപ് ഉദ്ഘാടനം ചെയ്തു. ഷാജികുമാർ, പി കെ രതീഷ്,നൗഷാദ് കൊടിയത്തൂർ തുടങ്ങിയവർ സംസാരിച്ചു. മനോജ് കൂറപ്പോയിൽ, ഷാനു തുടങ്ങിയവർ നേതൃത്വം നൽകി.