NADAMMELPOYIL NEWS
JUNE 04/2022
കൊടുവള്ളി :പുത്തൂർ,കെടയത്തൂർ ജി. എം എൽ. പി സ്കൂളിൽ ക്ലാസ്സ് മുറി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പി ടി എ, എസ്. എം. സി. എന്നിവയുടെ ആഭിമുഖ്യത്തിൽ എം. കെ. മുനീർ എം.എൽ.എ ക് നിവേദനം നൽകി. ജില്ലയിലെ തന്നെ മികച്ച വിദ്യാലങ്ങളിൽ ഒന്നായി മാറിയ ഈ സ്ഥാപനത്തിന്ന് അടിയന്തിരമായി ക്ലാസ്സ് മുറികൾ ആവശ്യമായതിനാലാണ് നിവേദനം നൽകിയത്. ആവശ്യങ്ങൾ അനുഭാവ പൂർവ്വം പരിഗണിക്കാമെന്ന് എം എ ൽ എ ഉറപ്പു നൽകി.
ഒാമശ്ശേരി ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർ പേർസൺ സുഹറ ടീച്ചർ,മെമ്പർ പി ഇബ്രാഹിം,ഹെഡ്മിസട്രസ് ബീന ടീച്ചർ,പിടിഎ പ്രസിഡണ്ട് നവാസ് ഐപി,എംപിടിഎ പ്രസിഡണ്ട് ഹസീന,ടിഎൻ അബ്ദുൾ റസാഖ് തുടങ്ങിയവർ സമ്പന്ധിച്ചു.