ന്യൂഡൽഹി: പരിശീലനം ലഭിക്കാത്ത പൈലറ്റ് വിമാനം ഇറക്കിയ സംഭവത്തിൽ എയർ വിസ്താരക്ക് 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ വ്യോമയാന നിയന്ത്രണ വകുപ്പ്. മധ്യപ്രദേശിലെ ഇൻഡോർ വിമാനത്താവളത്തിലാണ് യാത്രക്കാരുമായി എത്തിയ വിമാനം ഇറക്കിയത്. പൈലറ്റിന് വിമാനം ലാൻഡ് ചെയ്യുന്നതിന് വേണ്ടത്ര പരിശീലനം ലഭിച്ചിരുന്നില്ല.

വിമാനമിറക്കിയത് ഫസ്റ്റ് ഓഫീസറായ പൈലറ്റാണ്. വിമാനം ഇറക്കണമെങ്കിൽ ആദ്യം ഫ്ലൈറ്റ് സിമുലേറ്ററുകൾ ഉപയോഗിച്ച് പരിശീലനം നേടണം. അതിനു ശേഷം മാത്രമേ യാത്രക്കാരുള്ള വിമാനം പറത്താൻ അനുവാദമുള്ളു. ഫ്ലൈറ്റ് ക്യാപ്റ്റനും ഇതുപോലെ പരിശീലനം ലഭ്യമാണെങ്കിൽ മാത്രമേ ഫസ്റ്റ് ഓഫീസർക്ക് നിർദേശം നൽകാനും സാധിക്കൂ.

എന്നാൽ, ഇൻഡോറിൽ ലാൻഡ് ചെയ്ത എയർ വിസ്താര വിമാനം പറത്താൻ ഫസ്റ്റ് ഓഫീസർക്കോ ക്യാപ്റ്റനോ ഇത്തരത്തിൽ പരിശീലനം ലഭ്യമായിരുന്നില്ല. സംഭവം ലാൻഡിങ്ങിനിടെയാണ് പുറത്തറിയുന്നത്.

വിമാനത്തിലെ യാത്രക്കാരുടെ ജീവന് സുരക്ഷാ ഭീഷണി സൃഷ്ടിച്ച സംഭവമാണിതെന്ന് വ്യോമയാന നിയന്ത്രണ വിഭാഗം അറിയിച്ചു.  

Leave a Reply

Your email address will not be published. Required fields are marked *