പരാമെഡിക്കൽ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ജിലു മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് മുക്കം ബ്രാഞ്ച് ഉത്ഘാടനം ബഹുമാനപ്പെട്ട മുക്കം മുനിസിപ്പൽ ചെയർമാൻ പി. ടി ബാബു നിർവഹിച്ചു. വ്യാപാരി വ്യവസായി പ്രസിഡന്റ് അലി അക്ബർ, സെക്രട്ടറി അനീസ്, ചെയർമാൻ പി. അബ്ദുൽ ജലീൽ, വൈസ് ചെയർമാൻ ഫർസാന ബാനു, പ്രിൻസിപ്പൽ ഡോക്ടർ ഫബ്‌ന, അദ്ധ്യാപകരായ നീന, ഷാതിയ സിൻസില എന്നിവർ പങ്കെടുത്തു.
സ്വദേശത്തും വിദേശത്തും ധാരാളം തൊഴിൽ സാധ്യതയുള്ള രണ്ട് വർഷ പരാമെഡിക്കൽ ലബോറട്ടറി ടെക്‌നിഷ്യൻ,ഫാർമസി അസിസ്റ്റന്റ്, ഡെന്റൽ ടെക്‌നിഷ്യൻ,നഴ്സിംഗ് അസിസ്റ്റന്റ്,ഇ. സി. ജി എന്നീ കോഴ്സുകളിലേക്കാണ് അഡ്മിഷൻ . പഠനത്തിന് ശേഷം പ്ലേസ്മെന്റും,വിദൂരദേശ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യവും,പാവപ്പെട്ട കുട്ടികൾക്ക് ട്രസ്റ്റിനു കീഴിൽ സൗജന്യ പഠനത്തിനുള്ള അവസരവും നൽകുമെന്ന് ചെയർമാൻ അറിയിച്ചു