NADAMMELPOYIL NEWS
MAY 20/22
പേരാമ്ബ്ര : കാലവര്‍ഷം തുടങ്ങുന്ന സാഹചര്യത്തില്‍ പകര്‍ച്ച വ്യാധികളെ തടയാന്‍ ഗ്രാമമേഖലകളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ ഉറപ്പുവരുത്തണമെന്ന ആവശ്യം ശക്തമാവുന്നു.
ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രം ഉള്‍പ്പെടെ പല ഇടങ്ങളിലും പല മരുന്നുകള്‍ ലഭ്യമല്ലെന്നും ക്യത്യസമയത്ത് ജീവനക്കാര്‍ എത്തുന്നില്ലെന്നുമുള്ള ആരോപണങ്ങള്‍ ഉയരുന്നുണ്ട്. കൂടാതെ പല ആശുപത്രികളലും ലാബ് സ്വകാര്യങ്ങളും ഇല്ല. വൈറല്‍ പനി, വിവിധ ഇനം പനികള്‍, ശ്വാസതടസ്സം മറ്റു വേദന സംഹാരി മരുന്നുകള്‍ എന്നിവയ്കക്കുള്ള മരുന്നുകള്‍ ആശുപത്രി ഫാര്‍മസിയില്‍ ലഭ്യമല്ലെന്നും ശീട്ട് പുറത്തേക്ക് എഴുതി നല്‍കുന്ന സാഹചര്യമാണ് നിലവില്‍. കിഴക്കന്‍ പേരാമ്ബ്രയില്‍ പ്രവര്‍ത്തിക്കുന്ന കൂത്താളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും ആവശ്യമുയര്‍ന്നു .