ദിസ്പൂര്‍: അസമില്‍ പ്രളയക്കെടുതിയില്‍ വന്‍ നാശനഷ്ടം.ഒന്‍പത് മരണം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. 27 ജില്ലകളെ പ്രളയം പൂര്‍ണമായും ബാധിച്ചിട്ടുണ്ട്.അഞ്ച് ലക്ഷം പേര്‍ക്ക് വീട് നഷ്ടമായി.
നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കേന്ദ്ര ജലകമ്മീഷന്‍ മിന്നല്‍ പ്രളയത്തിന് സാധ്യത ഉണ്ടെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ആറ് ലക്ഷം ആളുകളാണ് ദുരിതത്തിലായത്. നാഗോന്‍ ജില്ലയിലെ കത്തിയപൂര്‍- കതൈതലി റോഡ് ഒലിച്ചു പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വ്‌നിട്ടുണ്ട്.
അഞ്ച് ദിവസമായി അസമില്‍ അതിശക്തമായ മഴ തുടരുകയാണ്. ചച്ചാര്‍, ദിമാ ഹസോ ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടം. ഇതുവരെ അരലക്ഷം ആളുകളെയാണ് ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. മലവെള്ളപ്പാച്ചിലില്‍ ഇരുന്നൂറോളം ഗ്രാമങ്ങള്‍ പൂര്‍ണമായും മുങ്ങിയെന്നാണ് സര്‍ക്കാര്‍ കണക്ക്.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചു.
അതിനിടെ അസ്സമില്‍ വീണ്ടും പ്രളയ സാധ്യത മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേന്ദ്ര ജലകമ്മീഷന്‍. ബരാക് ഉള്‍പ്പെടെ 7 നദികളിലെ ജലനിരപ്പ് അപകടനിലയെക്കാള്‍ മുകളിലാണെന്നും അതീവ ഗുരുതര സാഹചര്യമുണ്ടെന്നുമാണ് ജലകമ്മീഷന്റെ മുന്നറിയിപ്പ്. മൂന്ന് ദിവസം സംസ്ഥാനത്ത് അതി തീവ്ര മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ത്രിപുരയിലും മിസോറാമിലും മണിപ്പൂരിലും അതിശക്തമായ മഴ തുടരുന്നുണ്ട്.