മംഗഫ്: കുവൈറ്റ്‌ കെഎംസിസി കൊടുവള്ളി മണ്ഡലം കമ്മറ്റി 13-05-2022 ൻ വെള്ളി വൈകിട്ട് 7മണിക്ക് മംഗഫിലെ തൗയ്‌ബ ഔഡിറ്റോറിയത്തിൽ വെച്ച് മണ്ഡലം കൺവാൻഷനും ഈദ് ഫെസ്റ്റും നടത്തി.

പ്രതികൂല കാലാവസ്ഥയിലും കുവൈറ്റിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ഉള്ള പ്രവർത്തകന്മാരുടെ സാനിധ്യം കൊണ്ടും മണ്ഡലത്തിലെ തന്നെ കലാ കാരൻമാരുടെ ഗാനവിരുന്ന് കൊണ്ടും പരിപാടി പ്രത്യേകം ശ്രദ്ദനേടി.

മണ്ഡലം ജനറൽ സെക്രെട്ടറി ഷാഫി കൂടത്തായി സ്വാഗതവും ,പ്രസിഡന്റ് ഹനീഫ വള്ളികാട്ടിൽ ആദ്യക്ഷനും , ജില്ലാ കെഎംസിസിയുടെ ജനറൽ സെക്രെട്ടറി ഡോ, മുഹമ്മദ്‌ അലി ഉൽഘാടനവും മുഖ്യ പ്രഭാഷണവും നിർവഹിച്ചു,
മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രശംസിച്ചു കൊണ്ടും സുബൈർ കൊടുവള്ളി,ഡോ, ഹമീദ്, ജരീർ നരിക്കുനി,ജാഫർ പട്ടിണിക്കര, സിദ്ധീഖ് കട്ടിപ്പാറ, ലിയാഖത് അലി കൊടുവള്ളി തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു.

കോവിഡ് മഹാമാരി കാലഘട്ടത്തിൽ ബുദ്ധിമുട്ടനുഭവിച്ച പ്രവാസി സഹോദരങ്ങൾക് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സഹായ മെത്തികുന്നതിൽ മുൻ നിരയിൽ പ്രവർത്തിച്ച മണ്ഡലത്തിലെ
പ്രവർത്തകന്മേരെ മൊമെന്റോ നൽകി ആദരിച്ചു, ട്രെഷറർ ജമാലുദ്ധീൻ കൊടുവള്ളി നന്ദിയും അർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *