NADAMMELPOYIL NEWS
MAY 18/22

കോഴിക്കോട്: നിര്‍മാണഘട്ടത്തില്‍ ബീം തകര്‍ന്നുവീണ കോഴിക്കോട് മാവൂരിലെ കൂളിമാട് പാലത്തില്‍ (Koolimadu Bridge) പൊതുമരാമത്ത് വകുപ്പിന്റെ വിജിലന്‍സ് (PWD Vigilance) വിഭാഗം ഇന്ന് പരിശോധന നടത്തും.
വിജിലന്‍സ് വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ എം അന്‍സാറിന്റെ നേതൃത്വത്തിലായിരിക്കും പരിശോധന. ബീമുകള്‍ തകര്‍ന്ന് വീണതിന്റെ കാരണം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം.

ഹൈഡ്രോളിക് ജാക്കിക്കുണ്ടായ സാങ്കേതിക തകരാറാണ് അപകട കാരണം എന്നാണ് കരാര്‍ കമ്ബനിയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വിശദീകരണം. ഇക്കാര്യവും വിജിലന്‍സ് പരിശോധിക്കും. നിര്‍മാണത്തില്‍ അപാകതയുണ്ടോ എന്നും പാലത്തിന്‍റെ ശേഷിക്കുന്ന ഭാഗത്തിന്‍റെ ക്ഷമതയും പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *