NADAMMELPOYIL NEWS
MAY 15/22
ഒാമശ്ശേരി;റോഡ് വികസത്തിൻെറ ഭാഗമായി, ഒാമശ്ശേരിക്ക് തണലും അലങ്കാരവും നൽകുന്ന ടൗണിലെ വൻമരം മുറിച്ച് മാറ്റി.
ഒട്ടേറെ പക്ഷികൾ കൂട് കൂട്ടുന്നതും ജനങ്ങൾക്ക് തണലേകുന്നതുമായ വൻമരമാണ് മുറിച്ചു മാറ്റിയത്.
റോഡ് വികസനത്തിന് ഈ മരം മുറിച്ച് മാറ്റൽ അനിവാര്യമാണെന്നാണ് അധികൃതരുടെ വാദം.
ഏതായിരുന്നാലും ഈ മരം മുറിച്ച് മാറ്റൽ മൂലം ഒാമശ്ശേരി ടൗണിൽ വൻ ചൂട് അനുഭവപ്പെടുകയും ടൗണിൻെറ അലങ്കാരവും നഷ്ടപ്പെടുകയും ചെയ്യും.
മുറിച്ച് മാറ്റിയ മരം റോഡിൽ നിന്ന് മാറ്റാത്തത് കൊണ്ട് ടൗണിൽ ഗതാഗത തടസ്സം നേരിടുന്നതും കാൽ നടയാത്രക്കാർക്കും കച്ചവടക്കാർക്കും ബുദ്ധിമുട്ടുമായി മാറി.