മരം ലേലം
പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം കോഴിക്കോട് അസി. എക്‌സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിന് കീഴിലുള്ള റോഡ്‌സ് സെക്ഷൻ കോഴിക്കോട് സൗത്തിന് കീഴിലെ കടലുണ്ടി- ചാലിയം റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി ഓവുചാൽ നിർമിക്കുന്നതിന് തടസ്സമായി നിൽക്കുന്ന മുറിച്ച് മാറ്റേണ്ട മരങ്ങളുടെ ലേലം മെയ് 19 രാവിലെ 11 മണിക്ക് യു.എൽ.സി.സി സൈറ്റ് ഓഫീസ് മണ്ണൂർ വളവിൽ നടത്തും. ഫോൺ: 0495 2724727
സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററിൽ പ്രവേശനം
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്‌കിൽ ഡവലപ്‌മെന്റ് സെന്ററിൽ പ്ലംബിങ്, സാനിറ്റേഷൻ & ഹോം ടെക്‌നീഷ്യൻ, ഡേറ്റാ എൻട്രി, കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ് (ടാലി) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾക്ക് സിവിൽ സ്റ്റേഷന് എതിർവശത്തുള്ള സ്‌കിൽ ഡവലപ്‌മെന്റ് സെന്ററിൽ നേരിട്ട് ഹാജരായി പ്രവേശനം നേടാം. ഫോൺ: 0495 2370026, 8891370026
ബി.എൽ.ഒ നിയമനം: ഡേറ്റാ ബാങ്ക് തയ്യാറാക്കും
സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശപ്രകാരം ബൂത്ത് ലെവൽ ഓഫീസർമാരായി (ബി.എൽ.ഒ) നിയമനം നടത്തുന്നതിന് ജില്ലയിലെ സർക്കാർ ജീവനക്കാരുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കും. സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന നോൺ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ഡേറ്റാ ബാങ്കാണ് തയ്യാറാക്കുക. നിയമസഭാ മണ്ഡലങ്ങളിലെ പോളിംഗ് സ്റ്റേഷൻ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ താത്പര്യമുള്ളവരുടെ ഡേറ്റാബാങ്ക് തയ്യാറാക്കി ബി.എൽ.ഒമാരായി നിയമിക്കും. ബി.എൽ.ഒമാരായി പ്രവർത്തിക്കുന്ന കാലയളവിൽ ഇവരെ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡെപ്യൂട്ടേഷനിലായി കണക്കാക്കുന്നതാണ്.
വോട്ടർ പട്ടികയിലെ തെറ്റുകൾ തിരുത്താനും പ്രാദേശികാന്വേഷണം സുഗമമാക്കാനും മെച്ചപ്പെട്ട സാങ്കേതിക പരിജ്ഞാനം പ്രദാനം ചെയ്യുന്നതിനും ഇതിലൂടെ സാധിക്കുമെന്ന് ജില്ലാ ഇലക്ഷൻ ഓഫീസർ അറിയിച്ചു.
ബൂത്ത് ലെവൽ ഓഫീസർ: അപേക്ഷ ക്ഷണിച്ചു
ബൂത്ത് ലെവൽ ഓഫീസർമാരായി (ബി.എൽ.ഒ) നിയമിക്കപ്പെടുന്നതിന് നോൺ ഗസറ്റഡ് വിഭാഗം സർക്കാർ ജീവനക്കാരിൽ നിന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അപേക്ഷ ക്ഷണിച്ചു. മേയ് 20നകം മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റിലൂടെ -www.ceo.kerala.gov.in/bloRegistration.html – ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷകർ ആൻഡ്രോയിഡ് ഫോൺ സ്വന്തമായുള്ളവരും ഇലക്ഷൻ കമ്മീഷന്റെ വിവിധ ഓൺലൈൻ അപ്ലിക്കേഷനുകൾ കൈകാര്യം ചെയ്യുവാൻ കഴിവുളളവരുമായിരിക്കണം.
കിക്മ എം.ബി.എ പ്രവേശനം
സഹകരണ വകുപ്പിനുകീഴിലുള്ള നെയ്യാറിലെ കേരള ഇൻസ്റ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) 2022-24 എം.ബി.എ. ബാച്ചിലേക്ക് മേയ് ഒൻപത് രാവിലെ 10 മണി മുതൽ 12.30 വരെ ഇഎംഎസ് മെമ്മോറിയൽ കോപ്പറേറ്റീവ് ട്രെയിനിങ് കോളേജിൽ ഇന്റർവ്യൂ നടത്തുന്നു.
കൂടുതൽ വിവരങ്ങൾക്ക്: 8547618290/ 9447002106, വെബ്സൈറ്റ്: www.kicma.ac.in
ആട് വളർത്തൽ, പശു പരിപാലനം വിഷയങ്ങളിൽ പരിശീലനം
കണ്ണൂിലെ ഹോമിയോ ആശുപത്രിക്ക് സമീപം കക്കാട് റോഡിലുളള പുതിയ കെട്ടിടത്തിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ മെയ് 18,19 തീയതികളിൽ ആട് വളർത്തലിലും, 25,26 തീയതികളിൽ പശു പരിപാലനത്തിലും പരിശീലനം നൽകുന്നു. താത്പര്യമുളളവർ 9446471454 നമ്പറിലേക്ക് പേരും, മേൽവിലാസവും, പരിശീലനത്തിന്റെ പേരും വാട്‌സ്ആപ് സന്ദേശമായി മാത്രം മേയ് 14നകം അയക്കണം. ഫോൺ: 0497 2763473.
ടെണ്ടർ ക്ഷണിച്ചു
വടകര ബ്ലോക്ക് പഞ്ചായത്ത് 2022-23 വർഷത്തിൽ ഐ.സി.ഡി.എസ് മുഖേന നടപ്പാക്കുന്ന റീ-ബോൺ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കുളള തൊഴിൽ പരിശീലന കേന്ദ്രത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം – ജീപ്പ് – ആവശ്യമുണ്ട്. താത്പര്യമുളള വ്യക്തികളിൽനിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ മെയ് 11 ഉച്ചക്ക് ഒരു മണിക്കകം ലഭ്യമാക്കണം. വിവരങ്ങൾക്ക് ഫോൺ: 0496-2501822, 9446581004
യു.പി. സ്‌കൂൾ ടീച്ചർ അഭിമുഖം ഇന്ന്
ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിൽ യു. പി. സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 517/19) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ട ഉദ്യോഗാർഥികൾക്കായുള്ള അഭിമുഖത്തിന്റെ രണ്ടാം ഘട്ടം ഇന്ന് (മേയ് ആറ്) രാവിലെ 9.30 മുതൽ പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസിൽവെച്ചും മേയ് 11, 12, 13, 18, 19, 20, 25, 26, 27 തീയതികളിൽ രാവിലെ 9.30 മണി മുതൽ കോഴിക്കോട് ജില്ലാ പി.എസ്. സി. ഓഫീസിൽ വെച്ചും നടത്തും. വിവരങ്ങൾക്ക് ഫോൺ. 0495 2371971
ദർഘാസ്
സാങ്കേതിക വിദ്യാഭ്യാസ മേഖലാ കാര്യാലയത്തിലേക്ക് ആവശ്യമായ 3 കെവിഎ ഓൺലൈൻ യുപിഎസ് വിത്ത് ബാറ്ററി (ഒരു എണ്ണം) വിതരണം ചെയ്യാൻ താത്പര്യമുളള സ്ഥാപനങ്ങളിൽനിന്നും ദർഘാസ് ക്ഷണിച്ചു. അവസാന തീയതി ജൂൺ 15 ഉച്ച ഒരു മണി. വിവരങ്ങൾക്ക് ഫോൺ : 0495 2373819.
റീ ടെണ്ടർ
വനിതാ ശിശുവികസന വകുപ്പിലെ കീഴ്കാര്യാലയമായ കൊടുവളളി അഡീഷണൽ ഐസിഡിഎസ് ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങൾക്കുവേണ്ടി വാഹനം (കാർ) നിബന്ധനകൾക്ക് വിധേയമായി ഓടിക്കാൻ താത്പര്യമുളളവരിൽനിന്നും ടെണ്ടർ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് കരാർ വാഹനത്തിന്റെ കാലാവധി. അവസാന തീയതി മെയ് 10 ഉച്ച ഒരു മണി വരെ. കൂടുതൽ വിവരങ്ങൾക്ക്: 0495 2281044