ഇടുക്കി: കട്ടപ്പനക്ക് സമീപം കൊച്ചു തോവാളയില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് യുവാവിന് പരുക്കേറ്റു. ഷിബു ദാനിയേല്‍ (39) ആണ് പരിക്കേറ്റത്.ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ കട്ടപ്പനയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാമക്കല്‍മേട്ടില്‍ ഉപയോഗശൂന്യമായ കിണറ്റില്‍ ചന്ദനത്തടികള്‍, സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം
ഇടുക്കി: രാമക്കല്‍മേട്ടില്‍ ഉപയോഗശൂന്യമായ കിണറ്റില്‍ നിന്നും ചന്ദനതടികള്‍ കണ്ടെത്തി. ഇരുപത് ചെറിയ തടിക്കഷ്ണങ്ങളാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാമക്കല്‍മേടില്‍ സ്വകാര്യ വ്യക്തിയുടെ പറമ്ബില്‍ നിന്ന് ചന്ദന മരങ്ങള്‍ മുറിച്ചുകടത്തിയിരുന്നു. ഈ മരങ്ങളുടെ ഭാഗങ്ങളാണെന്നാണ് കണ്ടെത്തിയതെന്നാണ് സംശയം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
അതേ സമയം, സ്വകാര്യ വ്യക്തികളുടെ ഏലത്തോട്ടത്തില്‍ നിന്നും ചന്ദന മരങ്ങള്‍ മുറിച്ച സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കുമളി റേഞ്ചിലെ കല്ലാര്‍ സെക്ഷനില്‍ നിന്നുള്ള വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. എട്ടു മരങ്ങള്‍ കഴിഞ്ഞ ദിവസം മുറിച്ചതായാണ് പ്രാഥമിക പരിശോധനിയില്‍ കണ്ടെത്തിയിക്കുന്നത്. തടിക്ക് കാതല്‍ ഇല്ലാത്തതിനാല്‍ ഭൂരിഭാഗവും ഉപേക്ഷിച്ചു പോകുകയാണ് ചെയ്തത്. മുമ്ബ് മുറിച്ച മരത്തിന്‍റെ കുറ്റിയും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
പ്രതികള്‍ രാമക്കല്‍മേട് മേഖലയിലുള്ളവര്‍ തന്നെയാണെന്നാണ് വനംവകുപ്പിന്‍റെ പ്രാഥമിക നിഗമനം. ഇവരെ കണ്ടെത്താന്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പല്ലാട്ട് രാഹുല്‍, സഹോദരി രാഖി എന്നിവരുടെ കൃഷിയിടത്തില്‍ നിന്നാണ് ചന്ദന മരങ്ങള്‍ മുറിച്ചത്. സംഭവത്തില്‍ നെടുങ്കണ്ടം പോലീസും അന്വേഷണം നടത്തുന്നുണ്ട്.
നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് കയറി അപകടം, കോഴിക്കോട്ട് അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം
കോഴിക്കോട്: പേരാമ്ബ്ര വാല്യക്കോട് നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് കയറിയുണ്ടായ അപകടത്തില്‍ അമ്മയും മകളും മരിച്ചു. പേരാമ്ബ്ര ടെലിഫോണ്‍ എക്ചേഞ്ചിനു സമീപം തെരുവത്ത്പൊയില്‍ കൃഷ്ണകൃപയില്‍ സുരേഷ് ബാബുവിന്റെ ഭാര്യ ശ്രീജ (51)മകള്‍ അഞ്ജലി (24)എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ സുരേഷ് ബാബു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പേരാമ്ബ്രയില്‍ നിന്ന് മേപ്പയൂരിലേക്ക് പോകുകയായിരുന്നു ഇവര്‍ സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ കാറിന്റെ മുന്‍ വശം പൂര്‍ണമായും തകര്‍ന്നു. മൂവരെയും നാട്ടുകാര്‍ ചേര്‍ന്ന് പേരാമ്ബ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അമ്മയുടെയും മകളുടെയും ജീവന്‍ രക്ഷിക്കാനായില്ല. സുരേഷ് ബാബുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.