പെട്രോളിന്റെ വില 100-110ൽ കുതിച്ചുക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സൂപ്പർബൈക്കുകൾ എടുത്തവരൊക്കെ ഇപ്പോൾ ഫ്യുവൽ എഫിഷ്യന്റ് ബൈക്കുകൾ അന്വേഷിച്ച് തുടങ്ങിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിൽ ലഭ്യമായതിൽ ഏറ്റവും ഇന്ധനക്ഷമതയുള്ള വാഹനങ്ങളെ പരിചയപ്പെടുത്തുന്ന സെഗ്മെന്റ് ഓട്ടോഡ്രൈവിൽ ആരംഭിക്കുകയാണ്.
ഇന്ത്യയിലെ 125 സി.സി. കമ്മ്യൂട്ടർ ബൈക്ക് ശ്രേണിയിൽ കരുത്തൻ സാന്നിധ്യമാകാനൊരുങ്ങുകയാണ് ടി.വി.എസ്. ഇതിന്റെ ഭാഗമായാണ് ടി.വി.എസ്. റെയ്ഡർ 125 എന്ന മോഡൽ അവതരിപ്പിച്ചത്. എൽ.ഇ.ഡി. ലൈൻ ഡി.ആർ.എൽ. നൽകിയിട്ടുള്ള ഹെഡ്ലാമ്പ് ക്ലസ്റ്റർ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, സ്പ്ലീറ്റ് സീറ്റ്, ബ്ലാക്ക് അലോയി വീൽ, ഉയർന്ന് നിൽക്കുന്ന എക്സ്ഹോസ്റ്റ്, പ്രൊജക്ട് ചെയ്ത് നിൽക്കുന്ന റൈഡർ ബാഡ്ജിങ്ങ്, ഉയർന്ന ടാങ്ക് തുടങ്ങിയവയാണ് കാഴ്ചയിൽ ഈ ബൈക്കിനെ ആകർഷകമാക്കുന്നത്