ന്യൂഡല്‍ഹി: നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്ത് തുടര്‍ച്ചയായ പതിനാലാം ദിവസവും ഡീസല്‍ പെട്രോള്‍ വിലയില്‍ മാറ്റമില്ല.അതേസമയം വില വര്‍ധിക്കാത്തതില്‍ അമ്ബരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ.ഇരുട്ടടി പോലെ ഒറ്റയടിക്ക് വില കൂട്ടാനാണോ എന്ന് ചിന്തിക്കുന്നവരാണ് ഒട്ടുമിക്കവരും. വലുതെന്തോ വരാനിരിക്കുന്നുവെന്ന ചിന്തയുമുണ്ട്. എന്തേ വില വര്‍ധിപ്പിക്കാന്‍ മറന്ന്് പോയോ എന്ന് കേന്ദ്ര സര്‍ക്കാരിനെ പരിഹസിക്കുന്നവരുമുണ്ട്.
പ്രധാന സംസ്ഥാനങ്ങളിലെല്ലാം പെട്രോള്‍ വില നൂറ് രൂപയ്ക്ക് മുകളിലാണ്.ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 105.41 രൂപയും ഡീസല്‍ വില ലിറ്ററിന് 96.67 രൂപയുമാണ്. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 120.51 രൂപയും ഡീസലിന് 104.77 രൂപയായും തുടരുന്നു.
കൊല്‍ക്കത്തയില്‍ പെട്രോള്‍ ലിറ്ററിന് 115.12 രൂപയും ഡീസലിന് 99.83 രൂപയുമാണ് വില. ചെന്നൈയിലും ഒരു ലിറ്റര്‍ പെട്രോള്‍ ലീറ്ററിന് 110.89 രൂപയിലും ഡീസലിന് 100.94 രൂപയിലുമാണ്. ലഖ്‌നൗവില്‍ പെട്രോള്‍ വില ലിറ്ററിന് 105.25 രൂപയും ഡീസലിന് 96.83 രൂപയുമാണ്. ബെംഗളൂരുവില്‍ പെട്രോള്‍ വില ലിറ്ററിന് 111.09 രൂപയും ഡീസല്‍ വില 94.79 രൂപയുമായി. ഗാന്ധിനഗറില്‍ പെട്രോള്‍ ലിറ്ററിന് 105.29 രൂപയും ഡീസലിന് 99.64 രൂപയുമാണ്.