കൊടുവള്ളി: നെല്ലാംകണ്ടി ജുമാ മസ്ജിദിൽ വയോധികൻ മരിച്ച നിലയിൽ. മഞ്ചേരി പുല്ലാര സ്വദേശി അബ്ദുല്ലക്കുട്ടി (65)യെ ആണ് പള്ളിയുടെ ഒന്നാം നിലയിൽ മരിച്ച നിലയിൽ കണ്ടത്. രാത്രി 9 മണിയോടെ ഒന്നാം നിലയിൽ കുട്ടികളാണ്
വയോധികനെ നിലത്ത് കിടക്കുന്ന നിലയിൽ കണ്ടത്. മുതിർന്നവരെത്തി പരിശോധിച്ചപ്പോൾ മരിച്ച നിലയിലായിരുന്നു.
സാമ്പത്തിക സഹായത്തിനായി കഴിഞ്ഞ ദിവസം ഇയാൾ പള്ളിയിൽ
എത്തിയിരുന്നതായി നാട്ടുകാർ പറഞ്ഞു.
രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് ശരീരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകും. കൊടുവള്ളി പോലീസ് സ്ഥലത്ത് പരിശോധന നടത്തി.