കൊച്ചി:”കെ എസ് ആർ ടി സി സ്വിഫ്റ്റിനെ ഭയക്കുന്നതാര്? എന്തിന്?” എന്ന സ്‌റ്റോറി വന്ന് മണിക്കൂറുകൾക്കകം സ്വകാര്യ കോൺട്രാക്ട് കാര്യേജ് ബസുകൾ അവരുടെ കൂടിയ നിരക്കുകൾ കുറച്ചു തുടങ്ങി. കെ എസ് ആർ ടി സി യെ സംബന്ധിച്ചിടത്തോളം ഞങ്ങൾ ആഗ്രഹിച്ചതും അത്രയേ ഉള്ളൂ, ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ യാത്ര സൗകര്യം ഏർപ്പെടുത്തുക”
ദീർഘദൂര യാത്രക്കാരെ സ്വകാര്യ ബസുകളുടെ കൊള്ളയിൽ നിന്ന് രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾക്കുള്ള പുതിയ സംരംഭമായ കെ സ്വിഫ്റ്റിന് (ksrtc swift) തുടക്കം കുറിച്ചത്. എന്നാൽ, സർവീസ് ആരംഭിച്ചതിന് പിന്നാലെ ബസുകൾ അപകടത്തിൽപ്പെടുന്ന വാർത്തകൾ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ കെ സ്വിഫ്റ്റിനെ തകർക്കാനുള്ള നീക്കമാണ് ഇത്തരം വാർത്തകൾക്ക് പിന്നിലെന്ന എതിർവാദവും ശക്തപ്പെട്ടു. ഇപ്പോൾ ഇതാ സ്വിഫ്റ്റ് സർവീസുകൾ ഫലം കണ്ടുതുടങ്ങിയെന്നും സ്വകാര്യ സർവീസുകളും നിരക്ക് കുറയ്ക്കാൻ നിർബന്ധിതരായെന്നും കാട്ടി കെഎസ്ആർടിസി അധികൃതർ രംഗത്തെത്തി.
കെഎസ്ആർടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട കുറിപ്പ് ഇങ്ങനെ:
ആരെയും തോല്പിക്കാനല്ല…
സാധാരണ യാത്രക്കാരുടെ ന്യായമായ യാത്രാ സ്വാതന്ത്ര്യം സംരക്ഷിക്കാനാണ് കെഎസ്ആർടിസിയുടെ പുതിയ സംരംഭമായ കെ-സ്വിഫ്റ്റ്…
ആയതിന് ഫലം കണ്ടു തുടങ്ങിയിരിക്കുന്നു…
പ്രിയരേ…
നിങ്ങൾ വസ്തുതകൾ മനസ്സിലാക്കൂ…
കെ.എസ്.ആർ.ടി.സി യുടെ നൂതന സംരംഭമായ കെ-സ്വിഫ്റ്റ്, സർവ്വീസ് ആരംഭിച്ചതുമുതൽ വ്യാപകമായ രീതിയിൽ പൊതുജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്നരീതയിൽ സോഷ്യൽ മീഡിയകളിലും,ഓൺലൈൻ
മാധ്യമങ്ങളിലും പടച്ചുവിട്ട അസത്യങ്ങൾ
തിരിച്ചറിയൂ…
ഞങ്ങൾ ഇന്നലെ പോസ്റ്റ് ചെയ്ത
“കെ എസ് ആർ ടി സി സ്വിഫ്റ്റിനെ
ഭയക്കുന്നതാര്? എന്തിന്?” എന്ന സ്‌റ്റോറി
വന്ന് മണിക്കൂറുകൾക്കകം സ്വകാര്യ കോൺട്രാക്ട് കാര്യേജ്
ബസുകൾ അവരുടെ കൂടിയ നിരക്കുകൾ കുറച്ചു തുടങ്ങി. കെ എസ് ആർ ടി സി യെ സംബന്ധിച്ചിടത്തോളം
ഞങ്ങൾ ആഗ്രഹിച്ചതും അത്രയേ ഉള്ളൂ, ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ യാത്ര സൗകര്യം ഏർപ്പെടുത്തുക.
കേരള സർക്കാർ നിരത്തിലിറക്കിയ കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസുകൾ വ്യാപകമായി അപകടം ഉണ്ടാക്കുന്നു എന്ന് പറഞ്ഞവർ തന്നെ അത് മാറ്റിപ്പറയേണ്ടി വന്ന സാഹചര്യം നിലനിൽക്കുകയാണ്.
ഇന്നലെ വൈകിട്ട് സ്വകാര്യ ബസിൻ്റെ ബാംഗ്ലൂർ – തിരുവനന്തപുരം സർവ്വീസ്
4000 മുതൽ 5000 രൂപ വരെയാണ് ഈടാക്കിയത്.
എന്നാൽ ബുക്കിംഗ് സൈറ്റിൽ നോക്കുമ്പോൾ “From Rs.1599” എന്ന രീതിയിൽ കബളിപ്പിക്കപ്പെടുന്ന തരത്തിലാണ്. വിഷു, ഓണം, ക്രിസ്തുമസ്
തുടങ്ങിയ അവധി ദിവസങ്ങളിൽ
മാത്രം പത്രമാധ്യമങ്ങൾ ഈ കൊള്ളയുടെ വാർത്തകൾ ഇട്ടതിനു ശേഷം മറ്റൊരു വിഷയത്തിലേയ്ക്ക്
മാറുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകു
മല്ലോ? അന്നു കെ എസ് ആർ ടി സി യുടെ ബസുകൾ കൊണ്ട് നമുക്ക് ഇതിനൊരു പരിഹാരം കാണുവാൻ സാധിച്ചിരുന്നുമില്ല. അതിനെല്ലാം പരിഹാരമാർഗ്ഗം എന്ന നിലയിലാണ് കെ എസ് ആർ ടി സി സ്വിഫ്റ്റിൻ്റെ ഉദയം.
ഇന്നലെ കെ.എസ്.ആർ.ടി.സി ഫേസ്ബുക്ക് പോസ്റ്റ്
വന്നതിന് ശേഷം സ്വകാര്യ ബസ് ലോബികൾ അമിത നിരക്ക് കുറച്ചതിൻ്റെ സ്ക്രീൻ ഷോർട്ട് ഞങ്ങൾ ഈ പോസ്റ്റിനൊപ്പം ചേർക്കുന്നു.
കെഎസ്ആർടിസി എന്നും
യാത്രക്കാർക്കൊപ്പം, യാത്രക്കാർക്ക് സ്വന്തം.
കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവീസുകളുടെ ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്.
www.online.keralartc.com
എന്ന വെബ് സൈറ്റിലുകയും
“Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.
“Ente KSRTC” മൊബൈൽ ആപ്പ് Google Play Store ലിങ്ക് – https://play.google.com/store/apps/details?id=com.keralasrtc.app…
കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവ്വീസു
കളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്:
ഫോൺ:0471-2465000
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്.
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)
വാട്സാപ്പ് – 8129562972