വാഹനയാത്രികരുടെ നിയമ ലംഘനങ്ങൾ നിയന്ത്രിക്കാൻ സ്ഥാപിച്ച നിർമിത ബുദ്ധി ക്യാമറകൾ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ) നിലവില്‍ വന്നുകഴിഞ്ഞു. അമിതവേഗത്തിൽ പായുന്ന വാഹനങ്ങളും ഈ ക്യാമറയിൽ കുടുങ്ങും. നിരത്തുകളിലേ വേഗ പരിധി ബോർഡുകൾ കുറവാണെന്ന പരാതി ഉയരുന്നുണ്ട്.
ഏതൊക്കെ നിരത്തിൽ എത്രവേഗത്തിൽ പോകണം എന്ന് മോട്ടർവാഹന നിയമത്തിൽ പറയുന്നുണ്ട്. പ്രധാന നിരത്തുകളിൽ വാഹനങ്ങൾക്ക് അനുവദിച്ചിട്ടുള്ള വേഗപരിധിയുടെ വിവരങ്ങൾ കേരളപൊലീസ് സമൂഹമാധ്യമ പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
സംസ്ഥാന തലത്തിൽ 726 എഐ ക്യാമറകളാകും ഉണ്ടാകുക. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ, ഹെൽമറ്റും സീറ്റ് ബെൽറ്റും ഉപയോഗിക്കാത്തവർ, കൃത്യമായ നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനങ്ങൾ തുടങ്ങി എല്ലാ നിയമലംഘനങ്ങളും ക്യാമറകൾ പ്രവർത്തനക്ഷമമാകുന്നതോടെ പിടികൂടാൻ കഴിയും.