കൊച്ചി: പരീക്ഷാ ഹാളില്‍ വെളിച്ചമില്ലാതെ വന്നതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണിന്റെ ഫ്ലാഷ് ലൈറ്റില്‍ പരീക്ഷ എഴുതിയ സംഭവത്തില്‍ മഹാരാജാസ് കോളേജ് പരീക്ഷകള്‍ റദ്ദാക്കി.സംസ്ഥാനത്തുട നീളം മഴയും ഇടിയും കാറ്റും കോളുമായിരുന്ന കഴിഞ്ഞ ദിവസം മഹാരാജ് കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ, ബിരുദാനന്തര പരീക്ഷകള്‍ നടക്കുകയായിരുന്നു. ഈ സമയത്താണ് കോളേജിലെ വൈദ്യുതി ബന്ധം തടസ്സപ്പെട്ടത്.
വെളിച്ചമില്ലാതെ പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന് വന്നതോടെ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ മൊബൈല്‍ ഫോണ്‍ വെളിച്ചത്തിലാണ് പരീക്ഷ എഴുതിയത്. നിയമപ്രകാരം പരീക്ഷാ ഹോളില്‍ മൊബൈല്‍ ഫോണുമായി പ്രവേശിക്കാന്‍ പാടില്ല. ഇതാമ് വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫ്ലാഷിന്റെ വെളിച്ചത്തില്‍ പരീക്ഷയെഴുതിയത് വിവാദമാകാന്‍ കാരണം.
മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ച്, ഇയര്‍ഫോണ്‍ ഉള്‍പ്പെടെയുള്ളവ ഹാളില്‍ പ്രവേശിപ്പിക്കരുതെന്ന സര്‍ക്കുലര്‍ പരീക്ഷാ കണ്‍ട്രോളര്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ വൈദ്യുതി മുടങ്ങിയതോടെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാനുള്ള സൗകര്യം ചെയ്ത് നല്‍കാന്‍ കോളേജ് അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല. അതിനാല്‍ തന്നെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കാനും കഴിയില്ലെന്നാണ് അഭിപ്രായം.
സംഭവം വിവാദമായതോടെയാണ് കോളേജ് നടപടി. ഗവേര്‍ണിങ് കൗണ്‍സിലിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ പരീക്ഷ റദ്ദാക്കിയത്. റദ്ദാക്കിയ പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കും. ഒന്നാം വ൪ഷ ബിരുദ വിദ്യാ൪ത്ഥികളു൦, രണ്ടാം വ൪ഷ പിജി വിദ്യാ൪ത്ഥികളുമാണ് ഇരുട്ടത്ത് പരീക്ഷ എഴുതിയത്. എംജി സര്‍വ്വകലാശാലയ്ക്ക് കീഴിലെ സ്വയംഭരണ കോളേജാണ് മഹാരാജാസ്. അതിനാല്‍ പരീക്ഷാ നടത്തിപ്പിലും കോളേജിന് തീരുമാനമെടുക്കാനാവും.