ജമ്മു കശ്മീരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ലഡാക്കിലെ പാങ്കോങ് തടാകത്തില്‍ എസ് യു വി ഓടിച്ച്‌ യുവാക്കള്‍.വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ കടുത്ത വിമര്‍ശനമുയര്‍ന്നു. വിനോദ സഞ്ചാരത്തിനെത്തിയ മൂന്ന് പേരാണ് എസ്‌യുവി പാങ്കോങ് തടാകത്തിലൂടെ ഓടിച്ചത്. ജിഗ്മത്ത് ലഡാക്കി എന്നയാളാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. രണ്ട് വിനോദസഞ്ചാരികള്‍ കാറിന്റെ സണ്‍റൂഫിന് പുറത്ത് തൂങ്ങി ആര്‍ത്തുല്ലസിക്കുന്നതും മൂന്നാമത്തെയാള്‍ കാര്‍ ഓടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

യുവാക്കളുടെ നിരുത്തരവാദപരമായ പെരുമാറ്റത്തിനെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രം​ഗത്തെത്തി. ”ഇത്തരം വിനോദസഞ്ചാരികള്‍ ലഡാക്കിനെ ഇല്ലാതാക്കുകയാണ്. നിങ്ങള്‍ക്കറിയാമോ ലഡാക്കില്‍ 350 ലധികം പക്ഷികള്‍ ഉണ്ട്. പാങ്കോങ് പോലുള്ള തടാകങ്ങള്‍ നിരവധി പക്ഷികളുടെ ആവാസ കേന്ദ്രമാണ്. ഇത്തരം പ്രവൃത്തി നിരവധി പക്ഷികളുടെ ആവാസവ്യവസ്ഥയെ അപകടത്തിലാക്കും”- ജിഗ്മത്ത് ലഡാക്കി വീഡിയോ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.

പിന്നാലെ വിനോദസഞ്ചാരികളുടെ പ്രവൃത്തിയെ വിമര്‍ശിച്ച്‌ നിരവധി പേര്‍ രം​ഗത്തെത്തി. എസ്‌യുവിക്ക് ഹരിയാന രജിസ്‌ട്രേഷന്‍ നമ്ബര്‍ ഉള്ളതിനാല്‍ ഹരിയാന പൊലീസിന്റെ ട്വിറ്റര്‍ അക്കൗണ്ട് ടാ​ഗ് ചെയ്തായിരുന്നു ചിലര്‍ വിമര്‍ശിച്ചത്. അഞ്ച് ലക്ഷത്തോളം തവണയാണ് വീഡിയോ കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *