NADAMMELPOYIL NEWS
APRIL 12/22

പിലാശ്ശേരി:അതിപുരാതനമായ കക്കോട്ടിരി കാവിലെ തിറ മഹോത്സവം ഏപ്രിൽ 17ന്.
നൂറ്റാണ്ടുകൾക്ക് മുൻപ് എല്ലാ സമുദായങ്ങൾക്കും പ്രത്യേക അവകാശ അധികാരങ്ങൾ നൽകി കാലത്തിനുമുമ്പേ സഞ്ചരിച്ച ജന്മി നാടുവാഴികളായിരുന്നു കക്കോട്ടിരിയിടം ക്ഷേത്രേശൻമാർ. തിറമഹോത്സവം നൂറ്റാണ്ടുകൾക്കു മുൻപേ ജനകീയമാക്കി ആഘോഷിച്ചിരുന്നു.2022 ഏപ്രിൽ 15ന് വിഷു നാളിൽ മണ്ണത്തൂർ തറവാട്ടിൽ നടക്കുന്ന വിശേഷാൽ പൂജകൾ തുടങ്ങിയ ചടങ്ങുകളും, ഏപ്രിൽ 16 ശനിയാഴ്ച കാവിൽ ചേർത്തല നാരായണൻജി അവതരിപ്പിക്കുന്ന ഭാഗവത പാരായണവും, അന്തി വെള്ളാട്ടും
ഏപ്രിൽ 17 ഞായറാഴ്ച വിവിധ ദേശങ്ങളിൽ നിന്നുള്ള ദേശവരവും, വെള്ളാട്ടും, തായമ്പകയും കുലവൻ തിറ, കരുമകൻ- കരിയാത്തൻ തിറ, ചാന്ത് തിറ, എന്നിവയാണ് പ്രധാന ചടങ്ങുകൾ.

Leave a Reply

Your email address will not be published. Required fields are marked *