Representative image
കുന്ദമംഗലം: ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ കുന്ദമംഗലത്ത് സ്ഥാപിച്ച കാമറ പ്രവർത്തന സജ്ജമായി.
ഹെൽമറ്റ് ഇല്ലാതെ യാത്ര, ശരിയായ രീതിയിൽ ഹെൽമറ്റ് വെക്കാതിരിക്കുക, സ്ട്രാപ് ഇടാതിരിക്കുക, നിലവാരമില്ലാത്ത ഹെൽമറ്റ് ധരിക്കുക, പിന്നിലിരുന്ന് ഹെൽമറ്റ് വെക്കാതിരിക്കുക ഇതൊക്കെ തുടർക്കഥയാക്കിയവർക്ക് ഇനി പിടിവീഴും.
മൊബൈൽ ഫോണിൽ സംസാരിച്ചു വാഹനമോടിക്കുക, മുൻസീറ്റിൽ ഇരുന്നിട്ട് സീറ്റ് ബെൽറ്റ് ഇടാത്തവർ എല്ലാം കുടുങ്ങും. എ.ഐ. കാമറകൾ നിയമലംഘനങ്ങളെല്ലാം ഒപ്പിയെടുക്കും. നൂതന സാങ്കേതിക വിദ്യ ഉൾപ്പെടുത്തിയ നിർമിതബുദ്ധി കാമറകൾ ഓട്ടോമാറ്റിക്കായി നിയമലംഘനങ്ങൾ പിടികൂടും.
നിയമലംഘനം കാമറയിൽ പതിഞ്ഞാൽ വാഹന വിവരം നേരിട്ട് ഇതിന്റെ സെർവറിലേക്ക് പോകും. കുന്ദമംഗലത്ത് മർകസിന് സമീപത്തെ എച്ച്.പി. പെട്രോൾ പമ്പിന് എതിർവശത്തായാണ് കാമറ സ്ഥാപിച്ചത്. സംസ്ഥാനത്തുടനീളം എഴുനൂറോളം കാമറകളാണ് സ്ഥാപിച്ചത്