തിരുവന്തപുരം: ആദായനികുതി അടയ്ക്കുന്ന സമയങ്ങളില്‍ നികുതിദായകര്‍ അധിക തുക അടച്ചിട്ടുണ്ടെങ്കില്‍ എന്ത് ചെയ്യും?. ഈ തുക തിരികെ ലഭിക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് പലര്‍ക്കും അറിയില്ല. ആദായ നികുതി ആടിച്ചതിന് ശേഷം ആദായ നികുതി വകുപ്പിന്റെ ശരിയായ നികുതി നിര്‍ണയത്തിന് ശേഷം ഒരു വ്യക്തി അടച്ച തുകയും നികുതിയും തമ്മില്‍ വ്യത്യാസം ഉണ്ടെങ്കില്‍ അതായത് അടയ്‌ക്കേണ്ട നികുതിയേക്കാള്‍ കൂടുതല്‍ തുകയാണ് നികുതി ഇനത്തില്‍ നല്‍കിയിട്ടുള്ളത് എന്നുണ്ടെങ്കില്‍ ആദായനികുതി വകുപ്പ് പണം നികുതിദായകന് തിരികെ നല്‍കും. ഇങ്ങനെ നികുതിദായകന് ആദായ നികുതി വകുപ്പ് തിരികെ നല്‍കുന്ന തുക ആദായ നികുതി റീഫണ്ട് എന്നാണ് അറിയപ്പെടുന്നത്.

തൊഴിലുടമ ഒരു ജീവനക്കാരനില്‍ നിന്ന് അമിതമായ ടിഡിഎസ് ഈടാക്കുമ്ബോഴോ, ബാങ്ക് എഫ്ഡികളില്‍ നിന്നോ ബോണ്ടുകളില്‍ നിന്നോ ഒരാളുടെ പലിശ വരുമാനത്തില്‍ അധിക ടിഡിഎസ് ഈടാക്കുമ്ബോഴോ അല്ലെങ്കില്‍ മുന്‍കൂര്‍ നികുതി അധികമായി അടയ്ക്കുമ്ബോഴോ ഒരു നികുതിദായകന് ആദായനികുതി റീഫണ്ട് ക്ലെയിം ചെയ്യാം.

ആദായനികുതി റീഫണ്ട് ലഭിക്കുന്നതിനായി നികുതിദായകന് ഐടിആര്‍ ഫോം ഉപയോഗിക്കാം. ഓണ്‍ലൈന്‍ അല്ലെങ്കില്‍ ഓഫ്‌ലൈന്‍ വഴി ഐടിആര്‍ ഫോം നല്‍കാം. വിശദാംശങ്ങള്‍ നല്‍കിയ ശേഷം സ്വന്തമായി വിലയിരുത്തി ഒപ്പിട്ട ഐടിആര്‍ ഫോം നല്‍കിയാല്‍ മാത്രമേ ആദായ നികുതി വകുപ്പ് റീഫണ്ട് നല്‍കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുകയുള്ളു. ആദായനികുതി വകുപ്പിന്റെ അവലോകനത്തിന് വിധേയമാക്കിയതിനു ശേഷം മാത്രമാണ് റീഫണ്ട് തുക തിട്ടപ്പെടുത്താന്‍ സാധിക്കുകയുള്ളു. അതായത് റീഫണ്ട് ക്ലെയിം സാധുതയുള്ളതും നിയമാനുസൃതവുമാണെന്ന് ആദായ നികുതി വകുപ്പ് സ്ഥിതീകരിച്ചാല്‍ മാത്രമേ ഒരു വ്യക്തിക്ക് നികുതി തുക റീഇംബേഴ്സ്മെന്റ് ആയി ലഭിക്കൂ.

ആദായനികുതി റീഫണ്ട് ലഭിക്കാനുള്ള അപേക്ഷ നല്‍കിയിട്ടുള്ള നികുതിദായകന് ആദായ നികുതി ഇ-ഫയലിംഗ് പോര്‍ട്ടലില്‍ നിന്ന് റീഫണ്ടിന്റെ പുരോഗതി പരിശോധിക്കാവുന്നതാണ്.

— ആദായ നികുതി ഇ-ഫയലിംഗ് പോര്‍ട്ടല്‍ ആക്സസ് ചെയ്യുക

— നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുന്നതിന് നിങ്ങളുടെ യൂസര്‍ ഐഡി, പാസ്‌വേഡ്, ക്യാപ്‌ച കോഡ് എന്നിവ നല്‍കുക

— തുടര്‍ന്ന് ‘ലോഗിന്‍’ ക്ലിക്ക് ചെയ്യുക

— ഡ്രോപ്പ്-ഡൗണ്‍ മെനുവില്‍ നിന്ന് ‘റിട്ടേണുകള്‍ / ഫോമുകള്‍ കാണുക’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക

— ഡ്രോപ്പ്-ഡൗണ്‍ മെനുവില്‍ നിന്ന് ‘ആദായ നികുതി റിട്ടേണുകള്‍’ തിരഞ്ഞെടുക്കുക

— തുടര്‍ന്ന് ഏത് വര്‍ഷത്തെ മൂല്യ നിര്‍ണയമാണോ അറിയേണ്ടത് ആ വര്‍ഷം തിരഞ്ഞെടുക്കുക. തുടര്‍ന്ന് ‘സമര്‍പ്പിക്കുക’ എന്നതില്‍ ക്ലിക്ക് ചെയ്യുക

— അവസാനമായി, ഡ്രോപ്പ്-ഡൗണ്‍ മെനുവില്‍ നിന്ന് അക്നോളജ്മെന്റ് നമ്ബര്‍ തിരഞ്ഞെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *