താത്പര്യപത്രം: തീയതി നീട്ടി
കോഴിക്കോട് ജില്ലയിലെ വിവിധ ഉത്പന്നങ്ങള്‍ക്ക് ഭൗമ സൂചിക പദവി ലഭിക്കുന്നതിന് വേണ്ടിയുള്ള രജിസ്ട്രേഷന്‍ ചെയ്യുന്നതിന് ഏജന്‍സികളില്‍ നിന്നും താത്പര്യപത്രം സ്വീകരിക്കുന്ന അവസാന തീയതി നീട്ടിയതായി ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു. താത്പര്യപത്രം ലഭിക്കേണ്ട അവസാന തിയ്യതി ഏപ്രില്‍ 18ന് വൈകീട്ട് മൂന്ന് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് www.dtpckozhikode.com. ഫോണ്‍: 0495 2720012.
എംപ്ലോയബിലിറ്റി സെന്ററില്‍ തൊഴിലവസരം
കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ഏപ്രില്‍ എട്ടിന് രാവിലെ 10 മണിക്ക് കോഴിക്കോട് ജില്ലയിലെ സ്വകാര്യസ്ഥാപനങ്ങളില്‍ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ സഹിതം നേരിട്ട് ഹാജരാകണം. പ്രായപരിധി 35 വയസ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: calicutemployabilitycentre എന്ന facebook പേജ് സന്ദര്‍ശിക്കുക. ഫോണ്‍: 0495 2370178, വാട്സ്അപ് നമ്പര്‍ 0495 2370176
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ഗവ. ഐ.ടി.ഐയില്‍ നോര്‍ക്ക റൂട്ട്സ് നടത്തുന്ന സൗജന്യ ഹ്രസ്വകാല കോഴ്സായ അഡ്വാന്‍സ്ഡ് സര്‍വേയിംഗ് ട്രെയിനിംഗ് പ്രോഗ്രാം ലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എന്‍.സി.വി.ടി/എസ്.സി.വി.ടി ഇന്‍ സര്‍വേയര്‍/ ഡ്രാഫ്റ്റ്്‌സ്മാന്‍ സിവില്‍ അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗില്‍ ബി.ടെക്/ബിഇ. ഫോണ്‍: 9895247759, 949668153
ക്വട്ടേഷന്‍ ക്ഷണിച്ചു
അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിതസേന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് 30 മൂതല്‍ 40 വരെ സ്‌ക്വയര്‍ ഫീറ്റ് ക്യാരേജ് ഉള്ള നാലുചക്രവാഹനം വാടകക്ക് ആവശ്യമുണ്ട്.ഏപ്രില്‍ 11ന് 4 മണിക്ക് മുന്‍പായി ക്വട്ടേഷന്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:- 9645658580
date04/04-2022