മുക്കം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന നാടകയാത്ര (” ഒന്ന് ” ) യ്ക്ക് മുക്കം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ “ഏപ്രിൽ 6 ന് മണാശ്ശേരി മുത്താലത്ത് സ്വീകരണം നൽകും .
3 മണിക്ക് മുത്താലം അങ്ങാടിയിൽ നാടകം അരങ്ങേറും.
കോവിഡ് , നിപ്പ , തുടങ്ങിയ മഹാമാരികൾ മനുഷ്യ ജീവിതം ആപത്കരമാക്കുന്ന സാഹചര്യത്തിലിണ് നാം ജീവിക്കുന്നത്. ഇത്തരം മഹാമാരികൾ മറ്റ് ജന്തു ജീവജാലങ്ങളിൽ നിന്നാണ് നമുക്ക് പകരുന്നത്. അതുകൊണ്ട്
നമ്മുടേതു പോലെ തന്നെ മറ്റു ജീവജാലങ്ങളുടെ ആരോഗ്യവും നമ്മുടേതു പോലെ തന്നെ പ്രധാനമാണ് എന്നാണ്ശാസ്ത്ര ലോകം തിരിച്ചറിയുന്നത്.
ഈ പശ്ഛാത്തലത്തിൽ
“ഏകലോകം ഏകാരോഗ്യം ” എന്ന വിഷയം പ്രമേയമാക്കി ഇത്തവണ പൊതുജനങ്ങൾക്കായ് അവതരിപ്പിക്കുന്ന നാടകമാണ ” ഒന്ന് ” .
നാടകം കാണാൻ മുഴുവൻ പൊതുജനങ്ങളും 3 മണിക്ക് മുത്താലത്ത് എത്തിച്ചേരണമെന്ന് സംലാടക സമിതി അഭ്യർത്ഥിച്ചു.

നാടക സ്വീകരണത്തിന് മുന്നോടിയായി സംഘടിപ്പിച്ച വിളംബര ജാഥയിൽ ചെയർമാൻ സി. മനോജ്. ജനറൽ കൺവീനർ സി. ദേവരാജൻ എൻ.ബാലകൃഷ്ണൻ മാസ്റ്റർ.പി.പി.രവീന്ദ്രൻ. കെ.എൻ നമ്പൂതിരി മാസ്റ്റർ ,കെ.പ്രേമനഥൻ ,ബോബി ജോസഫ് , സുനീർ മുത്താലം, വിജീഷ്, അഡ്വ. കൃഷ്ണകുമാർ
തുടങ്ങിയവർ സംബന്ധിട്ടു.

Leave a Reply

Your email address will not be published. Required fields are marked *