കോഴിക്കോട്: സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. ഏപ്രിൽ 19 മുതൽ 26 വരെ നടത്തുന്ന പ്രദർശന വിപണന മേളയിൽ എന്‍റെ കേരളം, കേരളത്തെ അറിയാം തുടങ്ങിയ തീം പവിലിയനുകള്‍, വിപുലമായ ഫുഡ് കോര്‍ട്ട്, സാംസ്‌കാരിക പരിപാടികള്‍, സെമിനാറുകള്‍, നൂതന സാങ്കേതിക വിദ്യകളുടെ അവതരണം, അഗ്രികള്‍ച്ചറല്‍ ഔട്ട്‌ഡോര്‍ ഡിസ്‌പ്ലേ തുടങ്ങിയവയുമുണ്ടാകും.
ടൂറിസം വകുപ്പ്, കൃഷി വകുപ്പ്, കുടുംബശ്രീ പി ആർ ഡി, വ്യവസായ വകുപ്പ് തുടങ്ങിയവയുടെ സ്റ്റാളുകൾ ഉണ്ടായിരിക്കും. വിവിധ വകുപ്പുകളുടെ ഒരു വർഷത്തെ വികസന നേട്ടങ്ങൾ പ്രദർശിപ്പിക്കും.
പരിപാടിയുടെ ഇത് വരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്താനായി ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റിൽ യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ ചെയര്‍പേഴ്സണും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യുട്ടി ഡയറക്ടര്‍ വൈസ് ചെയര്‍മാനുമാണ്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കണ്‍വീനറായി പ്രവര്‍ത്തിക്കും.
ജില്ലയിലെ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, കോർപറേഷൻ മേയർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ ഉൾപ്പെടുന്ന സംഘാടക സമിതിയാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും വിവിധ കമ്മറ്റികളുടെ അധ്യക്ഷരാകും
മന്ത്രിസഭാ വാർഷികം: കലാകാരന്മാരിൽ നിന്നും പ്രൊപ്പോസലുകൾ ക്ഷണിച്ചു
മന്ത്രിസഭാ വാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ 19 മുതൽ 26 വരെ കോഴിക്കോട് ബീച്ചിൽ നടക്കുന്ന പ്രദർശന വിപണന മേളയിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ കോഴിക്കോട് ജില്ലയിലെ കലാകാരന്മാരിൽനിന്നും പ്രൊപ്പോസലുകൾ ക്ഷണിച്ചു. താത്പര്യമുള്ളവർ ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ dio.prd@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഏപ്രിൽ ഏഴിനകം അപേക്ഷകൾ അയക്കുക. അപേക്ഷയോടൊപ്പം ബയോഡാറ്റ, അവതരിപ്പിക്കാനുദ്ദേശിക്കുന്ന കലാപരിപാടിയുടെ വിശദവിവരങ്ങൾ , ഫോട്ടോ , വീഡിയോ എന്നിവ ഉൾപ്പെടുത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0495 2370225